പ്രവാസി വോട്ടവകാശം ഉടന്‍ യാഥാര്‍ഥ്യമാക്കണം: പ്രവാസി സംഗമം
നരിക്കുനി: പ്രവാസി വോട്ടവകാശം രാഷ്ട്രീയ തീരുമാനമായി വന്നെങ്കിലും പ്രായോഗികതലത്തില്‍ വരാത്തതില്‍ പാറന്നൂര്‍ ഉസ്താദ് മെമ്മോറിയല്‍ അക്കാദമിയില്‍ ചേര്‍ന്ന പ്രവാസി സംഗമം ആശങ്ക പ്രകടിപ്പിച്ചു. പി.പി അസ്ലം ബാഖവി ഉദ്ഘാടനം ചെയ്തു. ബാവ ജീറാനി മുഖ്യപ്രഭാഷണം നടത്തി. പി. മുഹമ്മദ് ഹാജി (കുവൈത്ത്) അധ്യക്ഷനായി. പി. മുഹമ്മദലി മാസ്റ്റര്‍, പി. ആലി, എ.സി ശിഹാബുദ്ദീന്, മൊടാങ്ങല് അബ്ദുറഹ്മാന്, ഫാസില്‍ മടവൂര്‍ (ഖത്തര്‍), ഫസല്‍ (ബഹ്റൈന്‍), ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, സി.യു ബക്കര്‍, സി. അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍ സംസാരിച്ചു.
ഇന്ന് രാത്രി 7 മണിക്ക് മജ്ലിസുന്നൂര് വാര്‍ഷികം നടക്കും. സംഗമത്തിന്റെ ഉദ്ഘാടനവും സനദ് ദാനവും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി മുഖ്യഭാഷണം നടത്തും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ, സി. മമ്മുട്ടി സംസാരിക്കും. ഉമര്‍ മുസ്ലിയാര് കിഴിശ്ശേരി ദുആ മജ്ലിസിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."