പത്താംക്ലാസിനെ പത്തരമാറ്റാക്കാന്‍ കൈക്കോട്ടുക്കടവ് സ്‌കൂള്‍
തൃക്കരിപ്പൂര്‍: ലാഭകരമാല്ലത്തതിന്റെ പേരില്‍ സ്‌കുളുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്ന മാനേജ്‌മെന്റിന് മുന്നില്‍ കൈക്കോട്ടുക്കടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് മാതൃകയാവുന്നു. ഹൈടെക്ക് രീതിയിലുള്ള വിദ്യാഭ്യാസം നല്‍കിയും ആധുനീക സൗകര്യങ്ങള്‍ ഒരുക്കിയുമാണ് മാനേജ്‌മെന്റ് കമ്മറ്റി മതൃകയാവുന്നത്. ഒരു മാസത്തിനകം സ്‌കുളിലെ പത്താം ക്ലാസുകള്‍ മുഴുവനായും പത്തരമാറ്റ് സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. കൂടാതെ സ്‌കൂള്‍ പൂര്‍ണമായും സി.സി.ടി.വി കാമറയും സ്ഥാപിക്കും. ഇതിന്റെ പ്രവൃത്തികള്‍ തുടങ്ങി കഴിഞ്ഞു.
പത്താം ക്ലാസ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലെത്തിക്കുകയാണ് മാനേജ്‌മെന്റിന്റെ ആദ്യ ദൗത്യം. സ്‌കൂളിനെ ഹൈടെക്ക് സംവിധാനത്തിലെത്തിക്കുന്നതിന് വിഷന്‍ 2020 പ്രത്യേക കമ്മറ്റിയുടെ പ്രവര്‍ത്തനം ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കെയാണ് മാനേജ്‌മെന്റിന്റെ ഡിജിറ്റല്‍ പത്താം ക്ലാസ് സംവിധാനം. ഇതിനായി ലക്ഷകണക്കിന് രൂപയാണ് മാനേജ്‌മെന്റ് ചെലവഴിക്കുന്നത്. കൈക്കോട്ടുക്കടവില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടി ലോകത്തിന്റെ ഏതുകോണില്‍ ചെന്നാലും ആരാജ്യത്തിന്റെ നിലവാരത്തിനുസരിച്ച് വളര്‍ത്തിയെടുക്കുകയെന്നതാണ് ലക്ഷ്യം. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ അബ്ദുല്‍ അസീസ്, സ്‌കൂള്‍ മാനേജര്‍ എസ് കുഞ്ഞഹമ്മദ് എന്നിവരാണ് സ്‌കൂള്‍ ഹൈടെക്ക് നിലവാരത്തിലെത്തികാനുള്ള പ്രവൃത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."