വൃദ്ധസദനങ്ങളിലെ പീഡനം അന്വേഷിക്കും
തിരുവനന്തപുരം: വൃദ്ധസദനങ്ങളില്‍ കഴിയുന്ന വയോജനങ്ങള്‍ക്ക് പീഡനം നേരിടുന്നതായുള്ള പരാതിസര്ക്കാര് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് എം.കെ മുനീര്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായാണ് കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ വയോജന നയം കൊണ്ടുവന്നെങ്കിലും ഫലപ്രദമായി നടപ്പാക്കാനായില്ല.
സംസ്ഥാനത്തെ 577 വൃദ്ധസദനങ്ങളിലായി പതിനേഴായിരത്തോളം വൃദ്ധജനങ്ങളാണ് താമസിക്കുന്നത്. സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള 16 വൃദ്ധസദനങ്ങളെയും ആധുനികവല്ക്കരിക്കാന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും കെ.കെ ശൈലജ പറഞ്ഞു. സ്വകാര്യ വയോജനകേന്ദ്രങ്ങളില്‍ പീഡനം നടക്കുന്നുവെന്ന വാര്‍ത്തകളില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."