സി.പി.എം ഓഫിസിലെ നിലംനികത്തല്‍ കുട്ടനാട് തഹസീല്‍ദാര്‍ നടപടി സ്വീകരിച്ചില്ലെന്നാക്ഷേപം; പ്രതിഷേധം ശക്തമാകുന്നു
തെക്കേക്കരയില്‍ എ.സി റോഡിന് സമീപമുള്ള സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിനോടു ചേര്‍ന്നുള്ള നിലമാണ് നികത്താന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചത്. ഇവിടെ സി.പി.എം തകഴി, കുട്ടനാട് ഏരിയാ കമ്മറ്റി ഓഫിസും ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫിസും പി.കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയവുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള താഴ്ന്ന നിലമാണ് മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്. വിവരം അറിഞ്ഞു തഹസീല്‍ദാര്‍ സംഭവസ്ഥലത്തെത്തിയെങ്കിലും അതിനു മുന്‍പ് തന്നെ കൊണ്ടുവന്ന രണ്ട് ലോഡ് മണ്ണും നികത്തേണ്ട സ്ഥലത്തിട്ടിരുന്നു. തുടര്‍ന്ന് നികത്തല്‍ തുടരാന്‍ പാടില്ലെന്ന് തഹസീല്‍ദാര്‍ അറിയിച്ചതിനാല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
പഴയ സ്ഥലമായതിനാല്‍ നടപടിയില്ലെന്നാണ് തഹസീല്‍ദാര്‍ പറയുന്നത്. എന്നാല്‍, സാധാരണക്കാര്‍ ഏതെങ്കിലും പ്രദേശത്ത് നിലംനികത്തിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം നിലംനികത്തല്‍ ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഇട്ട മണ്ണ് കോരിച്ച സംഭവം വരെയുണ്ടായി. അതേ സമയം കുട്ടനാട്ടില്‍ പല സ്ഥലങ്ങളിലും അനധികൃത നിലംനികത്തല്‍ വ്യാപകമായിട്ടുണ്ട്. കുട്ടനാട് നെടുമുടി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിയോഗ്യമായ നിലങ്ങള്‍ അനധികൃതമായി നികത്തുന്നു. ഒന്നാം വാര്‍ഡില്‍ കടുന്നംകാട് പടശേഖരത്തില്‍ പൊങ്ങ പ്രദേശത്താണ് വ്യാപകമായി കൃഷിയിടം നികത്തുന്നത്. കൂടാതെ കൃഷിയോഗ്യമായ സ്ഥലങ്ങള്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയും നികത്തുന്നു.
കുട്ടനാട് മാത്തൂര്‍ ഭാഗത്ത് നെല്‍ച്ചെടികളുടെ മുകളില്‍ മണ്ണിട്ട് നികത്തല്‍ നടക്കുന്നുണ്ട്. അനധികൃത നികത്ത് നടക്കുന്ന സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ നിരീക്ഷണം നടത്തുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. അതേസമയം അനധികൃത നിലം നികത്തലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളും യൂത്ത് കോണ്‍ഗ്രസ്സ് നെടുമുടി മണ്ഡലം കമ്മറ്റിയും ശക്തമായ സമരത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."