വിമാനത്താവളം:പുനണ്ടഃപരിശോധന നീളുന്നു
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവാള നിര്‍മ്മാണത്തിനു വേണ്ടണ്ടി സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് കരിങ്കല്‍ ഖനനം നടത്തുന്നതിനിടയില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ പുന:പരിശോധന തുടങ്ങിയില്ല.
ഇതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. മട്ടന്നൂര്‍ നഗരസഭയിലും കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലുമായി അഞ്ഞൂറോളം വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചിരുന്നത്. ഇതില്‍ ഇരുനൂറോളം വീടുകള്‍ക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്തിരുന്നു.കീഴല്ലര്‍ പഞ്ചായത്തില ഭൂരിഭാഗം പേര്‍ക്കും നഷ്ടപരിഹാരം ലഭിച്ചപ്പോള്‍ മട്ടന്നൂര്‍ നഗരസഭയിലെ നൂറ്റി അന്‍പതോളം വീട്ടുകാര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടണ്ടിയിരുന്നത്.
ഇവര്‍ക്ക് അനുവദിച്ച തുക വളരെ കുറവായതിനാലാണ് നഗരസഭയിലെ കാര ,കല്ലേരിക്കര പ്രദേശത്തെ വീട്ടുടമകള്‍ ഇതിനെതിരെ രംഗത്ത് വരികയും ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് അധികൃതരെ സമീപിക്കുകയും ചെയ്തത് .
ഇതിനെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച വീടുകള്‍ വീണ്ടണ്ടും നഗരസഭ എഞ്ചിനിയറിങ് വിഭാഗത്തെ കൊണ്ട ു പരിശോധന നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ മട്ടന്നൂര്‍ നഗരസഭ സെക്രട്ടറിയോട് കലക്ടര്‍ ആവിശ്യപ്പട്ടിരുന്നു.രണ്ടു മാസം കഴിഞ്ഞും റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ വീണ്ടണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."