HOME
DETAILS
MAL
അപേക്ഷിക്കാം
backup
October 20 2016 | 02:10 AM
കൊല്ലം: പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട 18 നും 50 നും മധ്യേ പ്രായമുള്ളവരായിരിക്കണം . കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. കൃഷിഭൂമി വാങ്ങല്‍ ,മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ വിജയ സാധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഏര്‍പ്പെടാവുന്നതാണ്. വായ്പ അഞ്ചു ശതനമാനം പലിശ നിരക്കില്‍ മൂന്നുകൊല്ലം കൊണ്ട് തിരിച്ചടക്കണം.
അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫിസുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."