വിദ്യാര്‍ഥിയെ കാണാതായ സംഭവം: ജെഎന്‍യുവില്‍ വൈസ് ചാന്‍സലറെ രാത്രി മുഴുവന്‍ തടഞ്ഞുവച്ചു
ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കാത്തതിനെതിരേ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും പ്രതിഷേധം.
എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ഥി നജീബ് അഹമ്മദിനെയാണ് കഴിഞ്ഞദിവസം കാണാതായത്.
എന്നാല്‍ അഞ്ചു ദിവസം കഴിഞ്ഞിട്ടും അധികാരികള്‍ നടപടി എടുത്തില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. നജീബിന് എന്തു സംഭവിച്ചു എന്ന് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
ഇടത് അനുകൂല സംഘടനയാണ് ബുധനാഴ്ച രാത്രി ഉപരോധം തുടങ്ങിയത്. ഇന്നു രാവിലെയാണ് പ്രതിഷേധക്കാര്‍ വിസി അടക്കമുള്ള സര്‍വകലാശാല ജീവനക്കാരെ ഓഫിസില്‍നിന്നു പുറത്തുപോകാന്‍ അനുവദിച്ചത്. വിസിയുമായി രണ്ടു തവണ വിദ്യാര്‍ഥി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അതു പരാജയപ്പെട്ടിരുന്നു.
നജീബിനെ കുറിച്ച് എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്ക് ഡല്‍ഹി പൊലിസ് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."