HOME
DETAILS

എന്‍.ഐ.ടിയില്‍ 'തത്വ 2016' തുടങ്ങി

  
backup
October 20, 2016 | 8:07 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%b5-2016-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99

കുന്ദമംഗലം: എന്‍.ഐ.ടി കാലിക്കറ്റിന്റെ ടെക്‌നോ മാനേജ്‌മെന്റ് ഫെസ്റ്റായ തത്വയ്ക്ക് തിരിതെളിഞ്ഞു. ഇന്നലെ നടന്ന ചടങ്ങില്‍ എല്‍.ആന്‍ഡ് ടി ചീഫ് എക്‌സിക്യൂട്ടീവ് ശ്രീകാന്ത് ജയിന്‍പൂര്‍ മുഖ്യാതിഥിയായി.
'തത്വ 16' ടൈറ്റില്‍ സ്‌പോണ്‍സറാണ് എല്‍.ആന്‍ഡ് ടി. എന്‍.ഐ.ടി ഡയറക്ടര്‍ ഡോ.ശിവജി ചക്രവര്‍ത്തി, രജിസ്ട്രാര്‍ കെ.പങ്കജാക്ഷന്‍,സ സ്റ്റുഡന്‍സ് അഫയേഴ്‌സ് ഡീന്‍ ഡോ. ജി. ഉണ്ണികൃഷ്ണന്‍,തത്വ ഫാക്കല്‍റ്റി കണ്‍വീനര്‍ ഡോ.എ സുജിത് ,ടെക്‌നിക്കല്‍ അഫേര്‍ സെക്രട്ടറി ശ്രീരാജ് എം,ജനറല്‍ സെക്രട്ടറി ഹാന്‍സ് എം ആന്റണി എന്നിവര്‍ സംസാരിച്ചു.
60ല്‍പരം മത്സര ഇനങ്ങളും, 20 ലക്ഷത്തിലധികം സമ്മാനത്തുകയുമായി,മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന തത്വ 16 ശാസ്ത്ര-സാങ്കേതികരംഗത്തെ പുത്തന്‍ അറിവുകള്‍ ജനങ്ങളുമായി പങ്കുവെയ്ക്കും. 'സാങ്കേതികതയുടെ പരിണാമം' പ്രമേയമാക്കിയ മേളയില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളജുകളിലെ പ്രതിഭകള്‍ മാറ്റുരയ്ക്കും
വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലെ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന സ്റ്റാളുകള്‍, വിര്‍ച്വല്‍ റിയാലിറ്റി ,എത്തിക്കല്‍ ഹാക്കിങ്ങ്, ന്യൂറോ ലിംഗ്യുസ്റ്റിക്‌സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന വര്‍ക്ക്‌ഷോപ്പുകള്‍, വാഹന പ്രേമികള്‍ക്ക് ഹരംപകരുന്ന വീല്‍സ് ഓട്ടോഷോ എന്നിവ മേളയുടെ ആകര്‍ഷണങ്ങളാണ്.
ഇതിനുപുറമെ എന്‍ക്വയര്‍ ക്വിസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ ക്വിസ് മത്സരങ്ങളും,റോബോട്ടിക്പ്രദര്‍ശനങ്ങളും തത്വയുടെ മാറ്റ്കൂട്ടും. 'നാവോ' എന്നറോബോട്ട് അവയില്‍ എടുത്തുപറയേണ്ടതാണ്.
ഇ-മെയിലിന്റെ നിര്‍മാതാവ് എന്ന നിലയില്‍ ലോക പ്രസിദ്ധനായ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ശിവഅയ്യാദുരെ, പോഗോ ടി.വിയിലെ 'എഫ്.എ.ക്യു എയറിങ് ' എന്ന പരിപാടിയിലൂടെ വിഖ്യാതനായ പ്രതീക് സേഥി, ദി ഗ്രേറ്റ് ഇന്ത്യന്‍ ഒബ്‌സെഷന്‍' എന്ന പ്രസിദ്ധ പുസ്തകത്തിന്റെ രചയിതാവ് ആദിത്യ അയ്യര്‍,യുവ സംരംഭകന്‍ സാര്‍ഥക് സേഥി എന്നിവരുടെ സാന്നിദ്ധ്യം തത്വ 16നെ ശ്രദ്ധേയമാക്കുന്നു.
പ്രമുഖ ബാന്‍ഡ് 'വെന്‍ചായ്‌മെറ്റ്‌ടോസ്റ്റ്, ബോളിവുഡ് ഗായകന്‍ ആഷ്‌കിംഗ്, ഡി.ജെ സയന കാതറിന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കന്ന 'പ്രോഷോ നൈറ്റ്‌സ്', തത്വയുടെ പ്രത്യേക ആകര്‍ഷണമാണ്. ഞായറാഴ്ച സമാപിക്കുന്ന മേള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശാസ്ത്ര വിജ്ഞാനകൗതികകള്‍ക്ക് ആവേശംപകരുന്നതാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ വേര്‍പാട്: മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  6 days ago