HOME
DETAILS

മലയാളത്തിന്റെ ആദരവും അംഗീകാരവും ലഭിക്കാത്ത വേദനയില്‍ ബി. വസന്ത

  
backup
October 20, 2016 | 8:13 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%82%e0%b4%97

കോഴിക്കോട്: 'കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും', 'യവനസുന്ദരീ', 'വധൂവരന്‍മാരേ' തുടങ്ങി എക്കാലവും മലയാളികളുടെ നാവില്‍ തത്തിക്കളിത്തുന്ന അനേകം ഗാനങ്ങള്‍ മലയാളത്തിനായി സമ്മാനിച്ചിട്ടും ബി.വസന്തയെന്ന ഗായികയ്ക്ക് കേരളത്തില്‍ നിന്ന് ലഭിച്ചത് അവഗണന മാത്രം. മലയാളത്തിലെ പ്രഗത്ഭരായ രണ്ട് ഡസനിലേറെ സംഗീതസംവിധായകര്‍ക്കായി ഗാനങ്ങള്‍ ആലപിച്ച ശേഷം ഒന്നും മിണ്ടാതെ ഏറെക്കാലം മാറിനിന്നു. അവരുടെ സംഗീതജ്ഞാനം അറിയുന്ന കേവലം ചിലര്‍ മാത്രം ഇടയ്ക്ക് വസന്തയെ ഓര്‍ത്തുകൊണ്ടിരുന്നു. ബാബുരാജിന്റെ പേരിലുള്ള അവാര്‍ഡ് നല്‍കി ആദരിക്കാന്‍ ലയണ്‍സ് ക്ലബ്ബ് തീരുമാനിച്ചപ്പോള്‍ അവര്‍ കോഴിക്കോട്ടെത്തി.
എട്ട് ഭാഷകളിലായി ഏഴായിരത്തോളം ഗാനങ്ങളാണ് വസന്തയുടെ ശ്ബദത്തില്‍ പിറന്നത്്. എന്നിട്ടും ബൊദ്ദുപല്ലി വസന്ത എന്ന ബി വസന്തയെ കാര്യമായ പുരസ്‌കാരങ്ങളൊന്നും തേടിയെത്തിയില്ല. കമുകറ പുരസ്‌കാരവും മാക്ട അവാര്‍ഡും മാത്രമാണ് ദശാബ്ദങ്ങളോളം മലയാളഗാനശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഈ ഗായികയ്ക്ക് കേരളം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തിന്റെ പരിഗണനാലിസ്റ്റില്‍ ഒരിക്കല്‍ പോലും അവരുടെ പേര് വന്നില്ല.
മലയാളത്തില്‍ പാടാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്നും അവസരം കിട്ടിയാല്‍ ഇനിയും പാടുമെന്നും അവര്‍ പറഞ്ഞു. ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം പാടിയ അപൂര്‍വ നിമിഷങ്ങളെല്ലാം കൊച്ചുകുട്ടിയുടെ സന്തോഷത്തോടെ അവര്‍ ഓര്‍ത്തെടുത്തു. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നടനും ഗായകനുമായ കൃഷ്്ണ ചന്ദ്രന്‍, ഗായകന്‍ സുനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് വസന്ത മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയത്. മുപ്പതോളം മലയാളസിനിമികളില്‍ അഭിനയിക്കുകയും തമിഴിലും മലയാളത്തിലുമായി തൊള്ളായിരത്തോളം ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത തന്നെ പരിചയമുള്ള സംവിധായകര്‍ പോലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാക്കി ഒതുക്കിനിര്‍ത്തിയെന്ന് കൃഷ്ണചന്ദ്രന്‍ മുഖാമുഖത്തില്‍ പറഞ്ഞു. വസന്ത, വാണി ജയറാം, ഉദയഭാനു തുടങ്ങിയ കലാകാരന്മാര്‍ക്കൊന്നും മലയാളമോ കോഴിക്കോട്ടുകാരോ വേണ്ടത്ര പരിഗണന നല്‍കാത്തതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

Kerala
  •  21 days ago
No Image

നെന്മാറയില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മുഖത്തടിച്ചെന്ന് പരാതി; കണ്ണിന് താഴെ പരുക്ക്

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  21 days ago
No Image

അതിശക്തമായ മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍,ജാഗ്രതാ നിര്‍ദേശം

Kerala
  •  21 days ago
No Image

ലോൺ അടച്ചുതീർത്താൽ ഒരാഴ്ചയ്ക്കകം സിബിൽ മാറും; ഇഎംഐ മുടങ്ങിയാൽ പണിയും പാളും; പുതിയ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

National
  •  21 days ago
No Image

ഷാർജയിൽ പുതിയ പാർക്കിംഗ് നിയമം പ്രാബല്യത്തിൽ; ആദ്യ രാത്രിയിൽ സമ്മിശ്ര പ്രതികരണവുമായി താമസക്കാർ

uae
  •  21 days ago
No Image

പി.ടി. പിരീഡില്‍ കളിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദിച്ചു; കായികാധ്യാപകനെതിരേ കേസ്

Kerala
  •  21 days ago
No Image

'ഒറ്റ മഴ പോലും അതിജീവിച്ചില്ല'; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയില്‍ കൂറ്റന്‍ കുഴികള്‍

National
  •  21 days ago
No Image

എറണാകുളത്ത് പ്രിന്റിങ് പ്രസില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  21 days ago
No Image

മരിച്ചിട്ടില്ല, പക്ഷെ മരണാനന്തര ചടങ്ങിന് പിരിവ്! ജീവിച്ചിരിക്കുന്ന യുവാവിന്റെ പേരിൽ വൻ തട്ടിപ്പ്; മൂന്ന് പേർ കസ്റ്റഡിയിൽ

Kerala
  •  21 days ago