HOME
DETAILS
MAL
ഡീസല്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നടപടിയുണ്ടാകും: മന്ത്രി
backup
October 20 2016 | 20:10 PM
തിരുവനന്തപുരം: ഡീസല്‍ വാഹനങ്ങളുടെ എണ്ണം കുറച്ച് വായുമലിനീകരണം പരമാവധി കുറയ്ക്കുന്ന അവസ്ഥയുണ്ടാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.റോഡ് നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും. ഹെല്‍മറ്റ് ബോധവല്‍ക്കരണ പരിപാടി നല്ല രീതിയില്‍ നടക്കുന്നുണ്ട്. ഹെല്‍മറ്റ് ധരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണം നേരത്തെ 60 ശതമാനമായിരുന്നത് ഇപ്പോള്‍ 80 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസ് ചാര്‍ജ് ഒരു രൂപ കുറച്ചപ്പോള്‍ സ്വകാര്യ ബസുകളുടേത് എന്തുകൊണ്ട് കുറച്ചില്ലെന്നു മന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."