HOME
DETAILS

പിക്കപ്പ് വാന്‍ ടാങ്കര്‍ ലോറിയിലിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്

  
backup
October 20 2016 | 21:10 PM

%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d

കൊടുങ്ങല്ലൂര്‍: ദേശീയപാത പതിനേഴില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. മാനന്തവാടി മധുരക്കണ്ടി ഫിറോസ്(22), വയനാട് മുട്ടില്‍ അജ്മല്‍(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റ ഇരുവരെയും ടി.കെ.എസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടപ്പുറം-മൂത്തുകുന്നം പാലത്തിന് സമീപം ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. എറണാകുളം വൈറ്റിലയിലെ റിക്കവറി സ്ഥാപനത്തിലെ ജീവനക്കാരായ ഇവര്‍ ഗുരുവായൂര്‍ ഭാഗത്തേക്ക് പിക്കപ്പ് വാനില്‍ ബൈക്കുകള്‍ കൊണ്ടുപോകുകയായിരുന്നു. പാലത്തില്‍ വെച്ച് കണ്ടെയ്‌നര്‍ ലോറിയെ മറികടക്കുന്നതിനിടയില്‍ ടാങ്കര്‍ ലോറി വരുന്നതുകണ്ട് വാന്‍ ബ്രേക്ക് പിടിച്ചെങ്കിലും തെറിച്ച് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
അപകട വിവരമറിഞ്ഞ് കൊടുങ്ങല്ലൂര്‍, പറവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സും, കൊടുങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂം പൊലിസും സ്ഥലത്ത് എത്തി വാഹനം വെട്ടി പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago