HOME
DETAILS
MAL
ഹരിത ട്രൈബ്യൂണല്‍ വിധി: 6000 ബസുകള്‍ പിന്‍വലിക്കേണ്ടിവരും:മന്ത്രി
backup
October 21 2016 | 20:10 PM
തിരുവനന്തപുരം: ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പിലായാല്‍ സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി, സ്വകാര്യ മേഖലയിലെ 6000 ബസുകള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയെ അറിയിച്ചു.
ഇത്രയധികം ബസുകള്‍ ഒന്നിച്ച് പിന്‍വലിച്ചാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പരിമിതികളുണ്ട്. ഇത് പരിഹരിക്കുന്നതിന് ഘട്ടംഘട്ടമായി മാത്രമെ വിധി നടപ്പാനാകൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്ത് ലേഡീസ് ഒണ്‍ലി ബസുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
അമിതവേഗത, റൂട്ട് മാറിയോട്ടം എന്നിവ നിയന്ത്രിക്കുന്നതിന് ബസുകളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."