HOME
DETAILS
MAL
'വധശ്രമത്തിന് കേസെടുക്കണം'
backup
October 22 2016 | 02:10 AM
സുല്‍ത്താന്‍ ബത്തേരി: വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനം-റിസോര്‍ട്ട് മാഫിയകള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുന്ന ഡി.എഫ്.ഒ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ച്ചായായി നടക്കുന്ന അക്രമത്തിന് പിന്നില്‍ വനം വകുപ്പ് റിസോര്‍ട്ട് മാഫിയ സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ഒ സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി റിജോഷ് ബേബി, എം.എം മുജീബ്, വി.പി എല്‍ദോ, കെ.കെ ശ്രീജിത്, ജോയി പോള്‍, പി.എം വിമല്‍, കെ.എസ് സുമേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."