HOME
DETAILS

വൈദ്യുതിബില്‍ റദ്ദ് ചെയ്യുവാനും നഷ്ടം നല്‍കുവാനും വിധി

  
backup
October 22 2016 | 03:10 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d


അന്തിക്കാട്: വിരോധ പൂര്‍വം മുറ്റിച്ചൂര്‍ എ.എല്‍.പി സ്‌കൂളിന് വൈദ്യുതി ബില്‍ നല്‍കി എന്നാരോപിച്ച് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി. മുറ്റിച്ചൂര്‍ എ.എല്‍.പി സ്‌കൂളിലെ ഹെഡ് മാസ്റ്ററും മാനേജറുമായ ബൈജു ജോര്‍ജ്ജ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കെ.എസ്.ഇ.ബിയുടെ പെരിങ്ങോട്ടുകരയിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കെതിരെയും തിരുവനന്തപുരത്തുള്ള സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായത്. അനധികൃതമായി ലോഡ് ഉപയോഗിച്ചു എന്നാരോപിച്ചാണ് സ്‌കൂളിന് ബില്‍ നല്‍കുകയുണ്ടായത്. എന്നാല്‍ ഇത് ശരിയല്ലെന്ന് കാണിച്ച് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. സ്‌കൂളിന്റെ സമീപത്തുള്ള പണിക്കവീട്ടില്‍ അബുവിന്റെ വീട്ടിലേക്ക് സര്‍വിസ് വയര്‍ സ്‌കൂളിന്റെ അനുവാദമില്ലാതെയായിരുന്നു വലിച്ചിരുന്നത്. ഇത് അപകടകരമാം വിധം വീണ് കിടക്കുകയും നിരന്തരം സ്‌കൂള്‍ അതികൃതര്‍ പരാതിപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങനെ നിരന്തരം പരാതിപ്പെടുന്നതിലെ വൈരാഗ്യം കൊണ്ടാകാം ഇപ്രകാരം നിയമവിരുദ്ധ ബില്‍ നല്‍കിയതെന്നായിരുന്നു സ്‌കൂളിന്റെ വാദം. തെളിവുകള്‍ പരിഗണിച്ച് പ്രസിഡന്റ് പി.കെ ശശി, മെമ്പര്‍മാര്‍ വി.വി ഷീന, എം.പി ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി  സ്‌കൂളിന് നല്‍കിയ ബില്‍ റദ്ദ് ചെയ്യാന്‍ കല്‍പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. എ.ഡി ബെന്നി ഹാജരായി വാദം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago
No Image

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

Kerala
  •  a month ago