HOME
DETAILS
MAL
ചുമട്ട് തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കണം: അനില്‍ അക്കര
backup
October 22 2016 | 03:10 AM
വടക്കാഞ്ചേരി: സംസ്ഥാന ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അംഗീകാരത്തോടെ ജോലി ചെയ്യുന്ന ചുമട്ട് തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ആനുകൂല്യം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും, ഐ.എന്‍.ടി.യു.സി നേതാവുമായിരുന്ന പി.ടി ജെയ്ക്കബിന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അത്താണി മേഖലയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് നല്കുന്ന സഹായ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അനില്‍ അക്കര. അഡ്വ. സണ്ണി തോമാസ് അധ്യക്ഷനായി. എന്‍.ആര് രാധാകൃഷ്ണന്, ബേബി ജോസ്, എന്‍.എം ആനന്ദന്, പി.ജി ജയദീപ്, പി.എസ് രാധാകൃഷ്ണന്, ഷീബ ജെയ്സണ്‍, ഷാജു ജോസ്, ഫിലിപ്പ് പി.ജെ, സി.എ ജെയിംസ്, ബെന്നി, പി.ജെ ബിജു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."