HOME
DETAILS

വൃക്കരോഗം: അറിഞ്ഞിരിക്കേണ്ടത്

  
backup
October 22 2016 | 18:10 PM

%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87

കേരളത്തില്‍ വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. പ്രായഭേദമന്യേ എല്ലാവരിലും രോഗം സര്‍വസാധാരണമായിരിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിക്കും. പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റു അവയവങ്ങളിലാണ് പ്രകടമാവുന്നത്.  വൃക്കരോഗത്തെക്കുറിച്ച് തികഞ്ഞ അവബോധം നമുക്കുണ്ടാകണം. എങ്കില്‍ മാത്രമേ രോഗം മുന്‍കൂട്ടി കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ.

സാധാരണ ലക്ഷണങ്ങള്‍

  • ശരീരത്തില്‍ നീര്
    മുഖത്തും കാലുകളിലും വയറിലും കാണുന്ന നീരാണ് വൃക്ക രോഗത്തിന്റെ സാധാരണ ലക്ഷണം. രാവിലെ ഉണരുമ്പോള്‍ കണ്ണുകള്‍ക്കു ചുറ്റും നീര് അനുഭവപ്പെടുകയാണ് ചെയ്യുക.
    എങ്കിലും എല്ലാ നീരും വൃക്കരോഗം ആകണമെന്നില്ല. ചില വൃക്കരോഗങ്ങള്‍ വന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുകയുമില്ല. എങ്കിലും നീര് പ്രത്യക്ഷപ്പെടാറുണ്ട്. (ഉദാ: നെഫ്രാട്ടിക് സിന്‍ഡ്രോം). മാത്രമല്ല എല്ലാ വൃക്കരോഗങ്ങള്‍ക്കും നീര് പ്രത്യക്ഷപ്പെടണമെന്നുമില്ല.
    വിശപ്പില്ലായ്മ
    മാലിന്യങ്ങള്‍ പുറന്തള്ളപ്പെടാത്തതിനാല്‍ ശരീരത്തിലെ വിഷാംശം വര്‍ധിക്കുന്നതിനാലാണ് വിശപ്പില്ലായ്മ അനുഭവപ്പെടുന്നത്.
    വൃക്കരോഗികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണമാണ്. 30 വയസില്‍ താഴെയുള്ള ഒരാളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടായാല്‍ വളരെ ശ്രദ്ധിക്കണം. ഇതു വൃക്കരോഗത്തിന്റെ ലക്ഷണമാകാം.
  • വിളര്‍ച്ച, തളര്‍ച്ച, ക്ഷീണം, കിതപ്പ്
    വിളര്‍ച്ചയ്ക്കുള്ള മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെങ്കില്‍ വൃക്കരോഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
  • കൃത്യമായി പറയാനാവാത്ത ലക്ഷണങ്ങള്‍
    നട്ടെല്ലിന്റെ അടിഭാഗത്ത് വേദന, ചൊറിച്ചില്‍, ശരീര വേദന, കാലിലും കൈയിലും കടച്ചില്‍. വൃക്കരോഗം ബാധിച്ച കുട്ടികള്‍ക്ക് വളര്‍ച്ചക്കുറവ്, പൊക്കക്കുറവ്, കാലെല്ല് വളയുക എന്നിവ കണ്ടുവരുന്നു.

വൃക്കരോഗ സാധ്യത കൂടുതല്‍ ആര്‍ക്ക് ?
ആര്‍ക്കും രോഗം വരാം. എന്നാല്‍ ചില രോഗങ്ങളും ദുശ്ശീലങ്ങളും ഉള്ളവര്‍ക്കു രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
 രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍

  1.  പ്രമേഹരോഗി
  2.  രക്തസമ്മര്‍ദം നിയന്ത്രണവിധേയമാകാ    ത്തവര്‍
  3.  പാരമ്പര്യമായി പ്രമേഹം, വൃക്കരോഗം, രക്തസമ്മര്‍ദം ഉള്ളവര്‍
  4.  പുകവലി, മദ്യപാനം, അമിതവണ്ണം, 60 വയസിനു മുകളിലുള്ളവര്‍
  5.  വേദനസംഹാരികള്‍ അമിതമായി ഉപയോഗിക്കുന്നവര്‍
  6.  മൂത്രനാളിയില്‍ ജന്മനാ വൈകല്യമുള്ളവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago