യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി. സര്‍വകലാശാലയിലെ അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി.അഡ്വസ് മെമ്മോ നല്‍കിയവര്‍ക്ക് ഉടന്‍ നിയമനം നല്‍കുക, സര്‍വകലാശാല നിയമനങ്ങളിലെ അഴിമതി സംബന്ധിച്ച് സമഗ്രന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിലായിരുന്നു സമരം.
നേരം വൈകിയെത്തിയ സിന്‍ഡിക്കേറ്റംഗമായ ഡോ:കെ.എം നസീറിനെ യോഗത്തില്‍ പ്രവേശിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല.സര്‍വകലാശാല ബസ് സ്റ്റോപ്പ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് ഭരണകാര്യാലയത്തിനു മുന്നില്‍ പൊലിസ് തടഞ്ഞു. സമരം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി അഡ്വ.പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചാര്‍ളി കബീര്‍ദാസ് അധ്യക്ഷനായി. പി.കെ.അബ്ദുള്ള നവാസ്, പത്മജ എന്നിവര്‍ സംസാരിച്ചു. സമരത്തെത്തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ അഡൈ്വസ് മെമ്മോ ലഭിച്ചഅസിസ്റ്റന്റ് ലിസ്റ്റിലുള്ളവര്‍ക്കു നിയമനം നല്‍കുമെന്നും നിയമന ലിസ്റ്റുകളില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ സര്‍ക്കാറുമായി കൂടിയാലോചിച്ചു തീരുമാനം കൈക്കൊള്ളുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതായി ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."