വരള്‍ച്ച; ഉപവാസ സമരം സംഘടിപ്പിക്കും
കല്‍പ്പറ്റ: വരള്‍ച്ചാ ധനസഹായ നിഷേധത്തിനെതിരേ ജനപ്രതിനിധികളും കര്‍ഷകരും നാളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ജില്ലാ കലക്ട്രേറ്റിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (ഐ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരേ വരള്‍ച്ച ധനസഹായം ഉടന്‍ അനുവദിക്കുക, വയനാടിനെ വരള്‍ച്ച ബാധിത ജില്ലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (ഐ) മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, മുള്ളന്‍കൊല്ലി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ സംബന്ധിക്കും. എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. വര്‍ഗീസ് മുരിയന്‍കാവില്‍, അഡ്വ. പി.ഡി സജി, തോമസ് പാഴൂക്കാല, ജോയി വാഴയില്‍, ജോസഫ് പെരുവേലി, സ്റ്റീഫന്‍ പുക്കുടിയല്‍, ജോര്‍ജ്ജ് തട്ടാന്‍പറമ്പില്‍, വര്‍ഗീസ് കോളാശേരി, സാബു മങ്ങാട്ടുകുന്നേല്‍, അഗസ്റ്റി പുത്തന്‍പുര, ജോസ് കുന്നത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."