പ്രൊഫസര്‍ കെ ആലിക്കുട്ടി ഉസ്താദിന് സ്വീകരണവും മഹാസമ്മേളനവും
മണ്ണഞ്ചേരി: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ മണ്ണഞ്ചേരി മേഖലാ സ്വാഗതസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 25 ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിക്ക് മണ്ണഞ്ചേരി വള്ളക്കടവില്‍ (സൈനുല്‍ ഉലമ നഗര്‍) സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫസര്‍ കെ. ആലിക്കുട്ടി ഉസ്താദിന് ആലപ്പുഴ ജില്ലയിലെ പ്രഥമ സ്വീകരണവും, മണ്ണഞ്ചേരി പൗരാവലിയുടെ സ്വീകരണവും ഉപഹാര സമര്‍പ്പണവും മഹാസമ്മേളനവും നടക്കും. കലവൂരില്‍ നിന്നും ഉസ്താദിനെ തുറന്ന വാഹനത്തില്‍ അനവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ച് പ്രവേശനകവാടത്തില്‍ നിന്നും ദഫ് സംഘങ്ങളുടെയും, സ്‌കൗട് സംഘങ്ങളുടെയും അകമ്പടിയോടെ സ്വീകരണസമ്മേളന വേദിയിലേയ്ക്ക് ആനയിക്കും.
റ്റി. എച്ച്. ജഅ്ഫര്‍ മൗലവി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് അബ്ദുല്ലാ തങ്ങള്‍ ഐദറൂസി പ്രാര്‍ത്ഥന നടത്തും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ. ഹസീബ് മുസ്‌ലിയാര്‍ സ്വാഗതം ആശംസിക്കും. എം. പി. കെ. സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മണ്ണഞ്ചേരി പൗരാവലിയുടെ ഉപഹാരം സമസ്ത ജനറല്‍ സെക്രട്ടറിക്ക് നല്‍കും. സമസ്ത ജില്ലാ പ്രസിഡന്റ് സി. മുഹമ്മദ് അല്‍ ഖാസിമി ആമുഖ പ്രഭാഷണം നടത്തും.
തുടര്‍ന്ന്‌സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി ഉസ്താദ് മറുപടി പ്രഭാഷണം നടത്തും. പ്രമുഖ ഖുര്‍ആന്‍ ശാസ്ത്ര പണ്ഡിതന്‍ റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തും. ഐ. ബി. ഉസ്മാന്‍ ഫൈസി, എം. എ. അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി, എ. എം. മീരാന്‍ ബാഖവി, യു. മുഹമ്മദ് ഹനീഫാ ബാഖവി, സയ്യിദ് ജൗഹര്‍ കോയ തങ്ങള്‍, എ. എം. നസീര്‍, പ്രസിഡന്റ് പി. എ. ഷിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, കമാല്‍ എം. മാക്കിയില്‍, ഒ. സെയ്തുമുഹമ്മദ് മാസ്റ്റര്‍, നിസാമുദ്ദീന്‍ ഫൈസി, കുന്നപ്പള്ളി മജീദ്, ഷെഫീക്ക് മണ്ണഞ്ചേരി, നവാസ് . എച്ച്. പാനൂര്‍,എം. ഷെഫീക്ക്, നിസാര്‍പറമ്പന്‍, മവാഹിബ് അരീപ്പുറം , ജബ്ബാര്‍ പനച്ചുവട്,സി.എച്ച്. റഷീദ്, സിറാജ് കമ്പിയകം, അഷറഫ് കുഞ്ഞാശാന്‍, ഇക്ബാല്‍ നാലുതറ, നൗഫല്‍ കൊല്ലശ്ശേരി തുടങ്ങിയവര്‍ സംബന്ധിക്കും.
സ്വീകരണസമ്മേളന പ്രചാരാണാര്‍ത്ഥം ഇന്ന് പൊന്നാട് ജുമുഅ മസ്ജിദില്‍ നിന്നും ആരംഭിച്ച് മണ്ണഞ്ചേരി മേഖലയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മണ്ണഞ്ചേരി വള്ളക്കടവില്‍ വൈകുന്നേരം അവസാനിക്കുന്ന വാഹനറാലി നടക്കും. മണ്ണഞ്ചേരി പടിഞ്ഞാറ്, കിഴക്ക്, പൊന്നാട്, വടക്കനാര്യാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനുകളില്‍ കൂട്ടപ്രാര്‍ത്ഥനയും നടക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റ്റി. എച്ച്. ജഅ്ഫര്‍ മൗലവി , ജനറല്‍ കണ്‍വീനര്‍ എ. ഹസീബ് മുസ്‌ലിയാര്‍ , സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കുന്നപ്പള്ളി മജീദ് , പ്രചരണ വിഭാഗം ജനറല്‍ കണ്‍വീനര്‍ എം. മുജീബ് റഹ്മാന്‍, സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ മേഖലാ ജനറല്‍ സെക്രട്ടറി നൗഫല്‍ കൊല്ലശ്ശേരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."