എല്ലാത്തിനും മാറ്റമുണ്ടാവുമെന്നാണ് മാര്‍ക്സ് പറഞ്ഞത്, എന്നാല്‍ മാധ്യമങ്ങള്‍ക്ക് മാറ്റമില്ല: ഇ.പി ജയരാജന്
കണ്ണൂര്‍: വാസ്തവമില്ലാത്ത വര്‍ത്തകള്‍ തടുര്‍ച്ചയായി നല്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വിമര്‍ശനവുമായി ഇ.പി ജയരാജന് രംഗത്ത്. ലോകത്ത് എല്ലാത്തിനും മാറ്റമുണ്ടാകുമെന്നാണ് കാറല്‍ മാര്‍ക്സ് പറഞ്ഞത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം യാതൊരു മാറ്റവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ച ഇ.പി ജയരാജനെതിരേ പിന്നെയും വിവാദവാര്‍ത്തകള്‍ വന്നിരുന്നു. കുടുംബക്ഷേത്രത്തിലേക്ക് സൗജന്യമായി തേക്ക് ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ജയരാജന് വിശദീകരണം നല്കിയ ശേഷവും മിക്ക മാധ്യമങ്ങളിലും ഈ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടു. മിക്കതിലും കുടുംബക്ഷേത്രമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് ജയരാജന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."