കൊട്ടിക്കലാശത്തിനിടെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരെ അടിച്ചോടിച്ചു
തൊടുപുഴ: തെരഞ്ഞെടുപ്പ് കൊട്ടികലാശത്തിന് അടിമാലിയില്‍ എത്തിയ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരെ യു.ഡി.എഫ് , എല്‍.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ അടിച്ചോടിച്ച് തെരഞ്ഞെടുപ്പ് ഓഫിസ് അടപ്പി ച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
അടിമാലി സെന്‍ട്രല്‍ ജങ്ഷനില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ കലാശക്കൊട്ട് ആവേശകരമാക്കി മുന്നേറുന്നതിനിടെയാണ് അന്‍പതോളം വരുന്ന എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രകടനമായി സെന്‍ട്രല്‍ ജങ്ഷനിലേക്ക് എത്തിയത്.
ഇവരോട് ആഘോഷം നിര്‍ത്തി പോകണമെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആദ്യം ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് വകവെക്കാതെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ കലാശക്കൊട്ട് ഗംഭീരമാക്കാന്‍ തുടങ്ങിയതോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഇവരെ കായികമായി നേരിടാന്‍ തുടങ്ങി.
ഇതോടെ യു.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകരും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നതോടെ അടിമാലി സംഘര്‍ഷഭരിതമായി.
തുടര്‍ന്ന് എ.ഐ.ഡി.എം.കെ പ്രവര്‍ത്തരെ സംഘടിതമായി ടൗണില്‍ നിന്ന് അടിച്ചോടിച്ചു.
ഇതിനിടെ എ.ഐ.എ.ഡി.എം.കെയുടെ ഓഫിസിന് നേരെയും ആക്രമണമുണ്ടായി.
ഓഫിസിലുണ്ടായിരുന്ന പാര്‍ട്ടി നേതാവ് ഷെരീഫ് ഉള്‍പ്പെടെയുളള പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. പൊലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."