സോളാര്‍: ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പരാതികള്‍ ശങ്കര്‍റെഡ്ഡിയുടെ മേശവലിപ്പില്‍
തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി വിജിലന്‍സ് ആസ്ഥാനത്ത് മേശവലിപ്പില്‍ നിന്നു കണ്ടെത്തി.
അന്ന് പ്രതിപക്ഷ എം.എല്‍.എ ആയിരുന്ന മന്ത്രി വി.എസ് സുനില്‍കുമാര്‍, സീസര്‍ ന്യൂസ് എഡിറ്റര്‍ പി.ഡി ജോസഫ്, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് നേതാവ് മുജീബ് റഹ്മാന്‍, ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് സംസ്ഥാന അധ്യക്ഷന്‍ ഐസക്ക് വര്‍ഗീസ്, വിവരാവകാശ പ്രവര്‍ത്തകരായ പി.കെ രാജു, പായ്ച്ചിറ നവാസ് എന്നിവര്‍ 2016 ജനുവരിയില്‍ നല്‍കിയ പരാതികളാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡി ഉപയോഗിച്ചിരുന്ന മേശവലിപ്പില്‍ നിന്നു കണ്ടെത്തിയത്.
സോളാര്‍ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാരിന്റെ സഹായത്തിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഡല്‍ഹിയില്‍ വച്ച് കോഴകൊടുത്തു എന്ന് സോളാര്‍ കമ്മിഷന്റെ വിസ്താരവേളയില്‍ സരിതാ നായര്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ 2016 ജനുവരിയില്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിയെ സമീപ്പിച്ചത്.
അന്നു പരാതി നല്‍കിയ പായ്ച്ചിറ നവാസ് ഉള്‍പ്പെടെയുള്ളവര്‍ വിവരാവകാശ പ്രകാരം പരാതിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഫയല്‍ പരിശോധിച്ചത്. എന്നാല്‍ ഈ പരാതി മാത്രം കണ്ടെത്താനായില്ല. തുടര്‍ന്ന് ശങ്കര്‍റെഡ്ഡി ഉപയോഗിച്ചിരുന്ന മേശവലിപ്പ് പരിശോധിച്ചപ്പോഴാണ് ഈ പരാതികള്‍ ലഭിച്ചത്. ഇതേതുടര്‍ന്ന് ഈ പരാതി പൂഴ്ത്തിവച്ചതും വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."