പാകിസ്താന്‍ കൂറ്റന്‍ ലീഡിലേക്ക്
അബൂദബി: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ കൂറ്റന്‍ ലീഡിലേക്ക്. ആദ്യ ഇന്നിങ്‌സില്‍ 452 റണ്‍സെടുത്ത പാകിസ്താന്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 224 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ പാക് നിര മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയില്‍. ഒന്‍പതു വിക്കറ്റുകള്‍ കൈയിലിരിക്കേ അവര്‍ക്ക് 342 റണ്‍സ് ലീഡ്. 52 റണ്‍സുമായി അസഹ്ര്‍ അലിയും അഞ്ചു റണ്‍സുമായി അസദ് ഷഫീഖുമാണ് ക്രീസില്‍. ഓപണര്‍ സമി അസ്‌ലം 50 റണ്‍സെടുത്തു പുറത്തായി. ഗ്രബിയേലിനാണ് വിക്കറ്റ്.
നേരത്തെ നാലു വിക്കറ്റെടുത്ത യാസിര്‍ ഷായുടെ ബൗളിങാണ് വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് തകര്‍ത്തത്. റാഹത്ത് അലി മൂന്നും സൊഹൈല്‍ ഖാന്‍ രണ്ടും വിക്കറ്റെടുത്തു. ബ്രാവോ (43), ഹോള്‍ഡര്‍ (പുറത്താകാതെ 31), സാമുവല്‍സ് (30) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."