സഊദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിനു നേരെ സൈബര്‍ ആക്രമണം
ദമാം: സഊദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പൊതു പ്ലാറ്റ്‌ഫോമായ 'ഇല്‍മ് ' കമ്പനിക്കു നേരെ സൈബര്‍ ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതയിലായതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതെ സൂക്ഷിക്കാനായി.
വിദേശികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ഇല്‍മ്. സഊദി ധനകാര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന 'ഇല്‍മ് ' കമ്പനിയാണ് വിദേശികളുടെ എക്‌സിറ്റ് റീ എന്‍ട്രി, ഇഖാമ പുതുക്കല്‍ തുടങ്ങിയവ ചെയ്യുന്ന 'മുഖീം', ട്രാഫിക് സേവനങ്ങള്‍ നല്‍കുന്ന 'തം', റിക്രൂട്ട്‌മെന്റ് സേവനത്തിനുള്ള 'മുസാനിദ് ' തുടങ്ങിയുള്ള വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത്.
സീറോ ഡേ മാല്‍വെയര്‍ വഴിയാണ് ആക്രമണം നടന്നത്. ഉടന്‍ തന്നെ മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ ആക്രമണം തടയാനായതായി കമ്പനി വക്താവ് അറിയിച്ചു.
അതേസമയം, ഇ മെയില്‍ വഴിയും മറ്റും സൈബര്‍ ആക്രമണ സാധ്യതയുണ്ടെന്നു വിവിധ വകുപ്പു ജീവനക്കാര്‍ക്കു സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."