HOME
DETAILS

കേശദാനത്തില്‍ മാതൃക തീര്‍ത്ത് 215 വനിതകള്‍

  
backup
October 24 2016 | 04:10 AM

%e0%b4%95%e0%b5%87%e0%b4%b6%e0%b4%a6%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d


വടക്കാഞ്ചേരി: സ്വന്തം മുടി മുറിച്ചു നല്‍കി ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായൊരു അധ്യായം എഴുതി ചേര്‍ത്ത് മച്ചാട് സെന്റ് ആന്റണീസ് ദേവാലയം. സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഭാര്യ ഉസൈബാ ബീവിയും മകള്‍ ആയുര്‍വേദ ഡോക്ടര്‍ ഷീബയും അടക്കം 215 വനിതകളാണ് കേശദാനം നടത്തി മാതൃക തീര്‍ത്തത്. ദേവാലയത്തിലെ പിയാത്ത പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റും മച്ചാട് ലവിംഗ് ലയണ്‍സ് ക്ലബും സംയുക്തമായാണ് കേശ ദാന പരിപാടി സംഘടിപ്പിച്ചത്. മുളങ്കുന്നത്തകാവ് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ഹെയര്‍ ടു കെയറിലേക്കാണ് മുടി നല്‍കിയത്.
71 പേര്‍ക്ക് ഈ മുടി കൊണ്ട് വിഗ് നിര്‍മിച്ച് നല്‍കാനാകുമെന്ന് ഹെയര്‍ ടു കെയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ: ശ്രീകുമാര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജയും മകളും സ്ഥിരം സമിതി അധ്യക്ഷ സുജാത ശ്രീനിവാസന്‍, പഞ്ചായത്ത് മെമ്പര്‍മാരായ രജനി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് ഏല്യാമ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി തോമാസ്  എന്നിവരടമടക്കമുള്ള വനിതകളും കേശദാനം നടത്തി. 30 സെന്റിമീറ്റര്‍ നീളത്തിലാണ് യുവതികളും, വീട്ടമ്മമാരുമടക്കമുള്ള സംഘത്തിന്റെ മുടി മുറിച്ചെടുത്തത്. പഞ്ചായത്തിലെ വിവിധ ബ്യൂട്ടീഷ്യന്മാര്‍ നേതൃത്വം നല്‍കി. ഇടവക വികാരിയും സംഘാടക സമിതി ചെയര്‍മാനുമായ ഫാ.ഡോ.ബിജു ആലപ്പാട്ട്, ലവിംഗ് ലയണ്‍സ് പ്രസിഡന്റ് ഷാജു തോമാസ്, രക്ഷാധികാരികളായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി തോമാസ്, ഡോ: രവീന്ദ്രന്‍ മൂര്‍ക്കനാട്ട്, വൈസ് ചെയര്‍മാന്മാരായ പി.ജെ രാജു, ബീന ജോണ്‍സണ്‍, സിസ്റ്റര്‍ വിയാനി, വര്‍ക്കിങ് ചെയര്‍മാന്‍ ഡെന്നി തോമാസ്, എന്നിവരടങ്ങുന്ന കമ്മിറ്റി മഹനീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
 കേശദാനം നടത്തിയ 215 വനിതകളും വിശിഷ്ട വ്യക്തികളും ചേര്‍ന്ന് അര്‍ബുധത്തെ അകറ്റുന്നതിന് വേണ്ടിയുള്ള സന്ദേശ മടങ്ങിയ വെള്ള ബലൂണുകള്‍ ഒന്നിച്ച് അന്തരീക്ഷത്തിലേക്ക് പറത്തിയാണ് ഉദ്ഘാടനം നടത്തിയത്. തുടര്‍ന്ന് വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര, സീരിയല്‍ താരം സ്‌നേഹ, സാമൂഹ്യ പ്രവര്‍ത്തക ഷീബ അമീര്‍, എം.കെ ശ്രീജ, ഫാ: ഡോ: ബിജു ആലപ്പാട്ട്, മേരി തോമസ്, മറ്റ് ജനപ്രതിനിധികള്‍, സംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.  




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago
No Image

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

Kerala
  •  a month ago