HOME
DETAILS
MAL
ആന്ധ്രപ്രദേശില്‍ നിര്‍മാണത്തിലിരുന്ന മതില് തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു
backup
May 15 2016 | 02:05 AM
വിജയവാഡ: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിര്‍മാണത്തിലിരുന്ന മതില് തകര്‍ന്നുവീണ് ഏഴു പേര് മരിച്ചു. വിജയവാഡയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് അപകടം.
സംഭവസമയത്ത് എട്ടു ജോലിക്കാര്‍ സ്ഥലത്തുണ്ടായിരുന്നു. ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ടില്‍ പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലിസ് അറിയിച്ചു.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നേതൃത്വം നല്കാന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉപമുഖ്യമന്ത്രി ചിന രാജപ്പയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."