ന്യൂസിലന്‍ഡിനെതിരായ ശേഷിക്കുന്ന ഏകദിനം: ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല
ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്തതിനാല്‍ റെയ്നയെ ഒഴിവാക്കി
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ടു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ആദ്യ മൂന്ന് ഏകദിനങ്ങള്‍ കളിച്ച ടീമിനെ നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ടെസ്റ്റില്‍ കളിച്ച ആര് അശ്വിന്, ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ടീമിലേക്ക് പരിഗണിച്ചില്ല. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. നാലാം ഏകദിനം നാളെ റാഞ്ചിയില്‍ നടക്കും. അവസാന ഏകദിനം 29നു വിശാഖപട്ടണത്താണ്.
അതേസമയം ടീമില്‍ ഇടംപിടിച്ചിട്ടും വൈറല്‍ ഫീവര്‍ പിടിപെട്ട് ആദ്യ മൂന്നു ഏകദിന മത്സരങ്ങളിലും കളിക്കാന്‍ കഴിയാതിരുന്ന ഇടംകൈയന്‍ ബാറ്റ്സ്മാന് സുരേഷ് റെയ്നയെ ന്യൂസിലന്‍ഡിനെതിരായ ശേഷിക്കുന്ന ഏകദിനങ്ങളില്‍നിന്നും ഒഴിവാക്കി. ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്തതാണ് താരത്തിനു തിരിച്ചടിയായത്. ശേഷിക്കുന്ന രണ്ടു ഏകദിനങ്ങളില്‍ നിന്നു റെയ്നയെ ഒഴിവാക്കിയതായി ബി.സി.സി.ഐ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം റെയ്ന ഇന്ത്യയ്ക്കായി ഏകദിനം കളിച്ചിട്ടില്ല.
ടീം: ധോണി (നായകന്), രോഹിത്, രഹാനെ, കോഹ്ലി, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര, ബുമ്റ, ധവാല്‍ കുല്‍ക്കര്‍ണി, ഉമേഷ് യാദവ്, മന്ദീപ് സിങ്, കേദാര്‍ ജാദവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."