HOME
DETAILS
MAL
പാക് ആക്രമണം: ഇന്ത്യക്ക് ബഹ്റൈന്‍ പിന്തുണ
backup
October 25 2016 | 03:10 AM
മനാമ: പാകിസ്താന് ഇന്ത്യയ്ക്കെതിരേ ആക്രമണം നടത്തിയപ്പോള്‍ കൂടെനിന്ന രാജ്യമാണ് ബഹ്്റൈനെന്ന് ആഭ്യന്തര മന്ത്രി രാജ്്നാഥ് സിങ്. ഭീകരവാദം ലോക സമാധാനത്തിന് ഭീഷണിയാണെന്നും ഇതിനെതിരായ പോരാട്ടത്തിന് അന്താരാഷ്ട്ര ജനത ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ഇന്ത്യന്‍ സ്കൂളില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലേക്കെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.
പാകിസ്താന് പിടിയിലുള്ള സൈനികന്റെ മോചനം, പ്രവാസികളുടെ വോട്ടവകാശം തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നല്കി. അതേസമയം, രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് ബഹ്റൈന്‍ എംബസി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."