മോദിയുടെ നയം ഭിന്നിപ്പിച്ച് ഭരിക്കല്‍; ബേബിജോണ്‍
തൃക്കരിപ്പൂര്‍: ഭാഷകളെയും മതങ്ങളെയും ഒന്നിച്ച് നിര്‍ത്തി രാജ്യം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടു നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണ്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെയും വര്‍ഗീയക്കെതിരെയും സി.പി.എം കേന്ദ്രകമ്മറ്റിയുടെ ആഹ്വാനം ചെയ്ത തെക്കന്‍ മേഖല ജാഥ തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ ആര്‍.എസ്.എസും, ബി.ജെ.പിയും ഏകാത്മക മാനവ ദര്‍ശനം നടപ്പിലാക്കാനുള്ള പ്രയതനത്തിലാണ്. കോടാനുകോടി കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട പട്ടിണി പാവങ്ങളെ സംരക്ഷിക്കാനല്ല. മറിച്ച് വര്‍ണ വ്യവസ്ഥയെ മഹത്വല്‍ക്കരിച്ച് കാലഹരണപ്പെട്ട ബ്രാഹ്മണാധിപത്യ ചൂഷണ വ്യവസ്ഥകള്‍ പുതിയ കാലത്തില്‍ ഭാരത്തിന്റെ കോടിക്കണക്കിന് മനുഷ്യരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് ഏകാത്മക മാനവദര്‍ശനമെന്നും ബേബിജോണ്‍ കൂട്ടി ചേര്‍ത്തു.
ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജാഥ ലീഡര്‍ എം വി ബാലകൃഷ്ണന്‍, മാനേജര്‍ ടി.വി ഗോവിന്ദന്‍, കെ.പി വത്സലന്‍, കെ കണ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. എം രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."