HOME
DETAILS
MAL
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതി
backup
May 15 2016 | 06:05 AM
കോഴിക്കോട്: കൊട്ടിഘോഷിച്ചുള്ള കൊട്ടിക്കലാശവും കഴിഞ്ഞ് ഇന്ന് നിശബ്ദ പ്രചാരണത്തില്‍ മുങ്ങിയിരിക്കുകയാണ് കേരളം. പോളിങ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നിര്‍ണായക നിമിഷങ്ങള്‍ കരുതലോടെ ഉപയോഗപ്പെടുത്തുകയാണ് രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ഥികളും.
1. ഇന്ന് നിശബ്ദ പ്രചാരണമാണ്. സ്ഥാനാര്‍ഥികള്‍ വോട്ടുറപ്പിക്കാനുള്ള അവസാനശ്രമത്തില്‍. രാവിലെ ആരാധനയങ്ങളില്‍ നിന്നാണ് അധിക സ്ഥാനാര്‍ഥികളും പ്രചാരണം തുടങ്ങി. പിന്നീട് കല്യാണ, മരണ വീടുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം. വേണ്ടപ്പെട്ടവരെയൊക്കെ ഒരിക്കല്‍ക്കൂടി കാണുന്നു
2. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യാനും അതു വാങ്ങിക്കാനുമുള്ള തിരക്കിലാണ് തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍. പോളിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു
3. അതാതു മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന പോളിങ് സാമഗ്രികള്‍ ഉപയോഗിച്ച് ഉച്ചയോടെ ബൂത്തുകള്‍ സജ്ജമാക്കും
4. കഴിഞ്ഞകാല തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി വനിതാ സൗഹൃദ ബൂത്തുകള്‍, മാതൃകാ ബൂത്തുകളും ഇക്കൊല്ലമുണ്ട്. ഇതും ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ സജ്ജമാക്കും
5. പോളിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു. രാവിലെ പത്തു മുതല്‍ തുടങ്ങി. ഇപ്പോഴും തുടരുകയാണ്
6. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പോളിങ് സാമഗ്രികളുടെ വിതരണം വൈകുന്നു. ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതാണ് കാരണം
7. ചില മണ്ഡലങ്ങളില്‍ വി.വി പാറ്റ് അടക്കമുള്ള പോളിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിന്റെ ഡെമോന്സ്ടേഷന് ഇന്ന് നടക്കുന്നുണ്ട്. വോട്ട് ചെയ്തു കഴിഞ്ഞാലുടന്‍ ആര്‍ക്കാണ് ചെയ്തതെന്നു ഉറപ്പുവരുത്താനുള്ള സംവിധാനമാണിത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഈ സംവിധാനം പരീക്ഷിക്കുന്നത്.
8. 1200 പ്രശ്ന ബാധ്യതാ ബൂത്തുകളാണ് കേരളത്തിലുള്ളത്. ഇതില്‍ കൂടുതലും മലബാര്‍ മേഖലയില്‍. ഇവിടങ്ങളില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി
9. വോട്ടര്‍ സ്ലിപ്പ് ഇപ്രാവശ്യവും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ നല്‍കും. തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കുമെന്ന പ്രഖ്യാപനം നടന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ വീടുകള്‍ കയറി സ്ലിപ്പുകള്‍ വിതരണം ചെയ്യുന്ന തിരക്കിലാണ്
10. പോളിങ് സാമഗ്രികള്‍ കൊണ്ടുപോവാന്‍ ഉപയോഗിക്കുന്ന സ്വകാര്യ ബസുകള്‍. അധിക റൂട്ടുകളും പൊതുഗതാഗതം ദുരിതത്തിലായി. ഞായറാഴ്ചയായതിനാല്‍ തിരക്ക് അല്പം കുറവാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."