HOME
DETAILS

സ്വയംകരുതല്‍ വേണം, ഒറ്റപ്പെടരുത്

  
backup
October 25 2016 | 19:10 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa

അവസാനകാലത്തെ ദുരിതങ്ങള്‍ മറക്കാന്‍ സ്വന്തമായി ചെയ്യാവുന്നതൊക്കെ ചെയ്യണമെന്നും എന്തിനും ആരെയെങ്കിലും ആശ്രയിക്കുന്ന ശൈലി പരിമിതപ്പെടുത്തണമെന്നും വിവിധ ആശുപത്രികളിലെ മാനസികാരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സ്വയം സംരക്ഷിക്കാന്‍ കരുതല്‍ വേണം. പ്രായമായെന്നു കരുതി അലസമായിരിക്കാന്‍ നോക്കരുത്.

 ദിനചര്യയുണ്ടാക്കി മനസും ശരീരവും കര്‍മശേഷിയുള്ളതാക്കണം. സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ക്കു മറ്റുള്ളവരെ ആശ്രയിക്കരുത്. ചുറ്റുവട്ടത്തുള്ള മുതിര്‍ന്ന പൗരന്മാരുമായി കൂട്ടായ്മകളുണ്ടാക്കി ആഹ്‌ളാദം പങ്കിടണം. സാമൂഹികമായ കണ്ണികള്‍ പൊട്ടിക്കരുത്. വയസായതോടെ ആരും പരിഗണിക്കാനില്ലെന്നു ചിന്തിച്ച് ഒറ്റപ്പെടരുത്. സ്വയം മതിപ്പില്ലാതാക്കി വിഷാദത്തിലാകരുത്.

വൃത്തിയായി വസ്ത്രധാരണംചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ശീലിക്കണം. വല്ലാതെ വിഷമം തോന്നുമ്പോള്‍ വിശ്വസിക്കാവുന്നവരോടു മനസു തുറക്കാം. ഈശ്വരവിശ്വാസമുള്ളവര്‍ പ്രാര്‍ഥിക്കാനും ധ്യാനിക്കാനും സമയം കണ്ടെത്തണം. തിരക്കിനിടയില്‍ മക്കള്‍ക്കു ശ്രദ്ധിക്കാന്‍ നേരം കിട്ടണമെന്നില്ല. അതില്‍ പരിഭവവും പിണക്കവുമരുത്. ഒന്നും തങ്ങളെ ബാധിക്കില്ലെന്ന വിചാരത്തോടെ മനസിനെ ശക്തിപ്പെടുത്തണം.
ഒറ്റപ്പെട്ടുവെന്നും അവഗണിക്കപ്പെടുന്നുവെന്നുമുള്ള വിചാരം പാടില്ല. ജീവിതശൈലീമാറ്റം അനിവാര്യമാണ്. പ്രായമായെന്ന വസ്തുത മറയ്ക്കാനുള്ള നാട്യങ്ങളില്ലാതിരിക്കുകയാണു നല്ലത്. പ്രായത്തിനൊത്ത് ശരീരവും ഒരുങ്ങണം. ചലനശേഷിയും ദ്രുതപ്രതികരണവും കുറയുന്നതിനാല്‍  നടത്തത്തില്‍ സൂക്ഷ്മത വേണം. സുരക്ഷാജാഗ്രതകള്‍ പാലിക്കണം. കിടന്നിടത്തുനിന്നു പെട്ടെന്ന് എഴുന്നേല്‍ക്കരുത്. എഴുന്നേല്‍ക്കുന്നതു പതുക്കെ മതി. ഇല്ലെങ്കില്‍ തലകറങ്ങി വീണെന്നുവരാം.

കാത്സ്യം കുറവുള്ളതിനാല്‍ വീഴ്ചയില്‍ എല്ലുപൊട്ടാന്‍ സാധ്യതയുണ്ട്. പരിഹരിക്കാവുന്ന കാഴ്ചക്കുറവും കേള്‍വിത്തകരാറുമുണ്ടെങ്കില്‍ പ്രതിവിധി തേടണം. പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഔഷധങ്ങള്‍ ഒഴിവാക്കരുത്. വാര്‍ധക്യസഹജങ്ങളായ രോഗങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന ആഹാരക്രമവും ചിട്ടയും കര്‍ശനമായി പാലിക്കണം.

ആരോഗ്യകേന്ദ്രങ്ങളില്‍പ്പോയി രക്തത്തിലെ ഷുഗറും ബി.പിയുമൊക്കെ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. വൈദ്യസംബന്ധമായ ഉദാസീനത ചിലപ്പോള്‍ കിടപ്പിലാക്കി കഷ്ടപ്പെടുത്തുന്ന സങ്കീര്‍ണരോഗാവസ്ഥകള്‍ക്കു നിമിത്തമായേക്കാം. നടക്കാന്‍ വടിയോ വാക്കറോപോലുള്ള സഹായം വേണമെങ്കില്‍ ഉപയോഗിക്കാന്‍ മടിക്കരുത്. ആരോഗ്യസ്ഥിതിയനുസരിച്ചു പ്രവൃത്തികള്‍ ചിട്ടപ്പെടുത്തണം. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം പ്രഭാതനടത്തം ശീലമാക്കാം.

ഭക്ഷണരീതിയിലും വേണം പ്രായത്തിനു ചേരുന്ന ചിട്ടകള്‍. എളുപ്പം ചവയ്ക്കാവുന്നതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ മാത്രം ഉപയോഗിക്കുക. എണ്ണയും കൊഴുപ്പും മധുരവും പരിമിതപ്പെടുത്തുക. നാരു കൂടുതലുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. നല്ലരീതിയിലുള്ള മലശോധനയ്ക്ക് അതു സഹായകമാവും.
കാല്‍സ്യം കൂടുതലുള്ള പാടനീക്കിയ പാല്‍, കപ്പലണ്ടി എന്നിവയൊക്കെ ഉപയോഗിക്കാം. വിറ്റമിന്‍ ഡി ചേര്‍ന്ന കാല്‍സ്യം ഗുളികകളുമാകാം. സൂപ്പും രസവും ദഹനം മെച്ചപ്പെടുത്തും. സ്വതവേ കുറയുന്ന രാത്രി ഉറക്കത്തെ പിന്നെയും കുറക്കാനിടയുള്ള കടുപ്പമുള്ള ചായയും കാപ്പിയും ആറുമണി കഴിഞ്ഞാല്‍ വേണ്ട. മദ്യവും വര്‍ജിക്കണം.

പകല്‍ ധാരാളമായി വെള്ളം കുടിക്കണം. എളുപ്പം ദഹിക്കുന്ന, വയറിനു ഹിതമായ ഭക്ഷണപദാര്‍ഥങ്ങള്‍ മാത്രം കഴിക്കുക. കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം കഴിക്കണം. അരവയര്‍ നിറയ്ക്കുന്നതാണ് അഭികാമ്യം. ചെറിയ ഇടവേളകളില്‍ കൂടുതല്‍ പ്രാവശ്യം കുറച്ചുഭക്ഷണമായാല്‍ ദഹനം സുഗമമാവും.  

സാമ്പത്തിക പ്ലാനിങ് നേരത്തേ ആവശ്യമാണ്. പുതുതലമുറയിലെ  മക്കള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കാം. അതിലൂടെ ഉദ്യോഗം നേടാന്‍ അവരെ പ്രാപ്തരാക്കാം. മാതാപിതാക്കളുടെ സ്വത്തിലും വാര്‍ധക്യകാല കരുതല്‍ ധനത്തിലുമൊക്കെ കണ്ണുവയ്ക്കുന്നവരെ നേരത്തെ മനസിലാക്കണം. വാര്‍ധക്യകാലത്തേക്കുള്ള ചെലവു തുക കരുതിവയ്ക്കണം.  

മിണ്ടാനും പറയാനും വീട്ടില്‍ ആളില്ലാതെ ഒറ്റക്കായാല്‍ അതിനും വേണം കരുതല്‍. നല്ല വൃദ്ധസദനങ്ങളെ സ്വയം ആശ്രയിക്കാനുള്ള മനസും വേണം. സംരക്ഷിക്കാത്ത മക്കളെ ഗതികെട്ടാല്‍ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം മക്കളുടേതാണെന്ന് അനുശാസിക്കുന്ന നിയമം നിലവിലുണ്ട്. പീഡനം ഉണ്ടായാലും നടപടിയെടുക്കാം. വസ്തുവകകള്‍ തട്ടിയെടുത്താലും അത് അസാധുവാക്കാം. ജീവനാംശവും നേടിയെടുക്കാം. എന്നാല്‍ മക്കളുടെ നേരെ ഈ നിയമത്തിന്റെ വാളോങ്ങാന്‍ പലരും തയാറാകില്ലെന്നാണു വാസ്തവം. മക്കളായിപോയ ഗതികേട് ഓര്‍ത്തു പലരും ക്ഷമിക്കുകയാണു പതിവ്.  ഈ ക്ഷമ തുടരുന്നതിനാല്‍ വയോജനങ്ങള്‍ മക്കളുടെ പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും നിരന്തരം  ഇരയാകുന്നു. അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ മക്കളോടുള്ള സ്‌നേഹം കൈവിടാതെതന്നെ പകയും ദേഷ്യവുമില്ലാതെ നേടിയെടുക്കാന്‍ തയാറാകണം. പൊരുതാന്‍ കഴിയാത്തവര്‍ക്ക് അവകാശം വാങ്ങിനല്‍കാന്‍  സമൂഹവും സര്‍ക്കാറും തയാറാകണം.

ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തുടങ്ങിയ പ്രാദേശിക ഭരണസംവിധാനങ്ങളിലെ  ജനപ്രതിനിധികള്‍ അതതു പ്രദേശങ്ങളിലെ  വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയാറാകണം. ഒറ്റപ്പെട്ടു കഴിയുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം. ഇവര്‍ക്കായി പ്രാദേശികതലത്തില്‍ പകല്‍വീടുകള്‍  ഒരുക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേകം പരിഗണിക്കണം. വൈദ്യസഹായത്തിനും സൗകര്യമൊരുക്കണം.   

സ്ത്രീ ശാക്തീകരണത്തെപ്പോലെ വയോജന ശാക്തീകരണവും നടപ്പാക്കണം. ഇതിനായി സമൂഹം ചെയ്യേണ്ട കാര്യങ്ങളും നിരവധിയാണ്. ഒരു പരുക്കന്‍ വാക്കോ നോവിക്കുന്ന പ്രവര്‍ത്തിയോ ഉണ്ടായാല്‍ വയോധികര്‍  വിഷാദത്തിനും ആധിക്കും അടിമപ്പെടും. പീഡിപ്പിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ഒഴിവാക്കാന്‍ ശ്രമമുണ്ടാവണം.

നാം ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങളെല്ലാം നമ്മെ വളര്‍ത്തിയവരില്‍ നിന്നുള്ളതാണ്. അവരുടെ ത്യാഗോജ്വലമായ അനുഭവങ്ങളും വിജ്ഞാനവും നമ്മുടെ സമൂഹത്തിന്റെ അമൂല്യമായ സമ്പത്താണ്. നാടിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചക്കും വികസനത്തിനും ഐശ്വര്യത്തിനും ത്യാഗപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരാണു നമ്മുടെ മുന്‍തലമുറ. സമാധാനപരവും സന്തോഷപൂര്‍വവും  ഊര്‍ജസ്വലവുമായ ഒരു വാര്‍ധക്യകാല ജീവിതം നയിക്കാനാവശ്യമായ സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതു നമ്മുടെ കടമയാണ്.

(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago