HOME
DETAILS
MAL
എസ്.ടി കോഡിനേറ്റര്‍, ആനിമേറ്റര്‍ തെരഞ്ഞെടുപ്പ്
backup
October 25 2016 | 19:10 PM
മലപ്പുറം: കുടുംബശ്രീയുടെ കീഴില്‍ പട്ടിക വര്‍ഗ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്‍ക്ഷമമാക്കുന്നതിനു കോഡിനേറ്റര്‍, ആനിമേറ്റര്‍ തസ്തികകളിലേക്കു തെരഞ്ഞെടുക്കുന്നതിനു കൂടിക്കാഴ്ച നടത്തുന്നു.
പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരും കുടുംബശ്രീ സംഘടിപ്പിച്ച മൈക്രോ ലെവല്‍ പ്ലാനിങില്‍ പങ്കെടുത്തവരുമാവണം. യോഗ്യത - എസ്.എസ്.എല്‍.സി പാസ് (ആനിമേറ്റര്‍), ബിരുദം (കോഡിനേറ്റര്‍).
താത്പര്യമുള്ളവര്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രം, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 30 നു രാവിലെ 11 നു നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിന് സമീപമുള്ള കെ.എഫ്.ആര്‍.ഐ ഹാളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍. 9747170728.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."