ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ ആറുപേര്‍ പിടിയില്‍
പാവറട്ടി: പെരിങ്ങാട് ഇടിയഞ്ചിറയില്‍ ബി.ജെ.പി പ്രവര്ത്തകന് വിഷ്ണുപ്രസാദിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. പാടൂര്‍ കൊല്ലങ്കി വീട്ടില്‍ സനീഷ് (25), ചാവക്കാട് തൊട്ടാപ്പ് സ്വദേശി താഴത്ത് ഏഴാന്ത്ര വീട്ടില്‍ ഷെരീഫ് (27), ചാവക്കാട് സുനാമി കോളനിയില്‍ പുതുവീട്ടില്‍ മുജീബ് റഹീം (35), പാടൂര്‍ നടുവിങ്ങല് വീട്ടില്‍ ഷെജീര്‍ (26), തിരുനെല്ലൂര്‍ കുന്നപ്പിള്ളി പ്രഭാത് (33), ചാവക്കാട് പുത്തന്‍ കടപ്പുറം സ്വദേശി പുതുവീട്ടില്‍ നസീര്‍ (32) എന്നിവരെയാണ് ഗുരുവായൂര്‍ സി.ഐ ജി.ബാലകൃഷ്ണന്, പാവറട്ടി സി.ഐ എസ്.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ച രാത്രി 11.30 ഓടെ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് നാല് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."