HOME
DETAILS
MAL
റേഷന്‍കാര്‍ഡ് പുതുക്കല്‍: കൊട്ടാരക്കരയില്‍ പരാതി പ്രവാഹം
backup
October 26 2016 | 21:10 PM
കൊട്ടാരക്കര: റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ കരട് പട്ടികയെ കുറിച്ച് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസില്‍ ദിവസവുമെത്തുന്നത് ആയിരക്കണക്കിന് പരാതികള്‍.
തിരക്ക് കണക്കിലെടുത്ത് രണ്ട് ഭാഗമായി തിരിച്ച് പരാതികള്‍ സ്വീകരിക്കുവാനുള്ള കൗണ്ടറുകള്‍ ഒരുക്കിയെങ്കിലും പ്രയോജനം ചെയ്തില്ല. നെടുവത്തൂര്‍, എഴുകോണ്‍, കുളക്കട, മൈലം, മേലില, ഉമ്മന്നൂര്‍, വെട്ടിക്കവല പഞ്ചായത്തുകള്‍, കൊട്ടാരക്കര മുനിസിപാലിറ്റി എന്നിവിടങ്ങളിലെ പരാതികള്‍ സ്വീകരിക്കുവാന്‍ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസിലും കടയ്ക്കല്‍, ചടയമംഗലം, ഇട്ടിവ, ചിതറ, കുമ്മിള്‍, വെളിനല്ലൂര്‍, പൂയപ്പള്ളി, വെളിയം, കരീപ്ര, പവിത്രേശ്വരം, നിലമേല്‍, ഇളമാട് എന്നീ പഞ്ചായത്തിലെ പരാതികള്‍ സ്വീകരിക്കുവാന്‍ അതാത് പഞ്ചായത്ത് ഓഫീസുകളിലുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."