സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റി പൊട്ടിത്തെറിയിലേക്ക്
അന്തിക്കാട്: നാട്ടിക മണ്ഡലത്തിലെ സി.പി.ഐ നേതൃത്വത്തില്‍ ഗ്രൂപ്പിസം രൂക്ഷമാകുന്നു.നാട്ടിക എം.എല്‍.എ ഗീതാ ഗോപിയും മണ്ഡലം സെക്രട്ടറി കെ.എം ജയദേവനും ഒരു ഗ്രൂപ്പും സംസ്ഥാന കമ്മിറ്റി അംഗംവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ ടി.ആര്‍ രമേശ് കുമാര്‍ മറ്റൊരു ഗ്രൂപ്പും ആയി മാറിയതോടെ ചേരിപ്പോര് രൂക്ഷമായത്.
ഇത് അണികള്‍ക്ക് ഇടയില്‍ ഉണ്ടാക്കിയ നീരസമാണ് മണ്ഡലത്തില്‍ സിപി.ഐ പൊട്ടിതെറിയിലേക്ക് നീങ്ങുന്നത്. തൃശൂര്‍ ജില്ലയിലെ സി.പി.ഐയുടെ ഏറ്റവും ശക്തികേന്ദ്രത്തില്‍ ഉണ്ടായ ഈ ഗ്രൂപ്പ് പോര് പല പഞ്ചായത്ത് കമ്മിറ്റികളിലും കൂട്ടരാജിക്കു പോലും കാരണമായിരിക്കുകയാണ്. പാറളം പഞ്ചായത്തിലാണ് ആദ്യമായി കൂട്ടരാജി അരങ്ങേറിയത്. മണ്ഡലം കമ്മിറ്റി അംഗം മനോജാണ് രാജിവെച്ച് സി.പി.എംല്‍ ചേര്‍ന്നത്.
പഞ്ചായത്തിലേ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നിരവധി പ്രവര്‍ത്തകരും രാജിവെച്ച് സിപിഎംല്‍ ചേരുകയും ചെയ്തു. നിയമസഭ തെരെഞ്ഞെടുപ്പില്‍ ഗീതാ ഗോപി എം.എല്‍.എക്ക് എതിരെ വ്യാപകമായ പോസ്റ്ററുകളും നോട്ടിസുകളും ഇറങ്ങിയിരുന്നു.
അഴിമതിക്കാരിയാണെന്നും കോടികള്‍ വിലവരുന്ന വീട് പണിതെന്നും കാറുകള്‍ വാങ്ങിയെന്നും പട്ടികജാതിക്കാരെയും മത്സ്യതൊഴിലാളി കുടുബങ്ങളെ അവഗണിക്കുന്നതായും പറഞ്ഞാണ് പോസ്റ്ററും നോട്ടിസും ഇറങ്ങിയത്. ഇതിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് മണ്ഡലം സെക്രട്ടറിയേറ്റ് യോഗത്തില്‍ വെച്ചു. അന്തിക്കാട് പഞ്ചായത്ത് ലോക്കല്‍ കമ്മറ്റി അംഗങ്ങളായ വി.എസ് ഷിവിന്‍, സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് കൊച്ചത്ത്, ബ്രാഞ്ച് സെക്രട്ടറി നന്ദന്‍ കള്ളാംപറ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെ മന്ത്രിയുടെ പി.എ ഉള്‍പ്പെടെ രാജിക്കത്ത് നേതൃത്വത്തിന് കൈമാറി കഴിഞ്ഞു. ഇത് വലിയൊരു പൊട്ടിതെറിയിലേക്കാണ് സി.പി.ഐ നയിക്കുന്നത്. ഇതിനിടെ സി.പി .എം, ബി.ജെ.പി നേതൃത്വം വിമതരുമായും രാജി വെച്ചവരുമായും ഇതിനകം ചര്‍ച്ച നടത്തി കഴിഞ്ഞതായും സൂചനയുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്‍ രമേഷ് കുമാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്ന വിമര്‍ശനം മണ്ഡലം സെക്രട്ടറി കെ.എം ജയദേവന്‍ പരസ്യമായി ചില കമ്മിറ്റികളില്‍ ഉന്നയിച്ചതാണ് ഗ്രൂപ്പ് പോര് ഇത്ര രൂക്ഷമാകാന്‍ ഇടയാക്കിയത്.
സെക്രട്ടറിയായിരുന്ന സി.ആര്‍ മുരളിധരനെ നിയമസഭ തെരെഞ്ഞെടുപ്പിനു മുമ്പായി മാറ്റിയതും അണികളില്‍ അമര്‍ഷം ശക്തമാകാന്‍ കാരണമായി. ഇതോടെ പാര്‍ട്ടിക്ക് കീഴിലുള്ള മറ്റ് സംഘടനകള്‍ നിശ്ചലമായി.എം.എല്‍.എ ഓഫിസ് പാര്‍ട്ടി ഓഫിസിലേക്ക് മാറ്റിയത് സി.പി.എംനെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഓഫിസ് അലവന്‍സായി 40,000 രൂപ ലഭിക്കുമെന്നിരിക്കെ അത് കൈക്കലാക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി ഓഫിസ് എം.എല്‍.എ ഓഫിസ് ആക്കിയതെന്നാണ് മാറ്റ് പാര്‍ട്ടികള്‍ കുറ്റപെടുത്തുന്നത്. 29, 30 തിയതികളില്‍ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ വലിയ പരിപാടികള്‍ നടക്കാനിരിക്കെയാണ് ഇത്തരം പൊട്ടിതെറി രൂപപ്പെട്ടിരിക്കുന്നത്.
സി.പി.ഐ ക്ക് ശക്തമായ വേരോട്ടമുള്ള ഈ മണ്ഡലത്തില്‍ രൂപപെട്ട പൊട്ടിതെറി ഏങ്ങിനെ കൈര്യം ചെയ്യും എന്നറിയാതെ ആശയകുഴപ്പത്തിലാണ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."