മരക്കൊമ്പുവീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് കൂടുതല്‍ സഹായം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍
തൃശൂര്‍: കുന്നുംകുളം-വടക്കാഞ്ചേരി റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കെ യുവാവിന്റെ തലയില്‍ പൊതുനിരത്തില്‍ വച്ച് മരക്കൊമ്പ് വീണ് മരിച്ച സംഭവത്തില്‍ കൂടുതല്‍ ധനസഹായം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. തൃശൂര്‍ വെള്ളാറ്റത്തൂര്‍ പൊറത്തൂര്‍ ഹൗസില്‍ പി.ആര്‍.ദേവസിയുടെ മകന്‍ സിനോജ് (28) 2015 എപ്രില്‍ 27ന് വൈകീട്ടാണ് മരിച്ചത്. ഇതിനെക്കുറിച്ച് കമ്മിഷന്‍ അധികൃതരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. സിനോജിന്റെ കുടുംബത്തില്‍ സ്ഥിരവരുമാനുളള ആരുമില്ല. അച്ഛന്‍ ദേവസിക്ക് കാഴ്ചയില്ല. അമ്മയ്ക്ക് കടുത്ത പ്രമേഹരോഗവുമാണ്. പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ കമ്മീഷനില്‍ പാതവക്കിലെ മാവിന്‍കൊമ്പ് ഒടുഞ്ഞുവീണാണ് അപകടം സംഭവിച്ചതെന്ന വിശദീകരണം നല്‍കിയതിനെതുടര്‍ന്ന് മുഖ്യമന്ത്രി ദുരിത്വാശസനിധിയില്‍ നിന്നും പരേതന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ സമാന സംഭവങ്ങളില്‍ അഞ്ചും പത്തും ലക്ഷം രൂപ സമാശ്വാസം നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. സിനോജിന്റെ അച്ഛനും അമ്മക്കും കൂടുതല്‍ മാനുഷിക പരിഗണനക്ക് അര്‍ഹതയുണ്ടെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. പ്രായവും വരുമാനവും കുടുംബ സാഹചര്യവും കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്നും ഉത്തരവിലുണ്ട്. ഉത്തരവ് ജില്ലാ കലക്ടര്‍ക്കും മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."