HOME
DETAILS

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വയര്‍ അറസ്റ്റില്‍

  
backup
October 27 2016 | 19:10 PM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf-5





ശ്രീകൃഷ്ണപുരം: കൈക്കൂലി കേസില്‍ ഒറ്റപ്പാലം താലൂക്ക് സര്‍വയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പാലക്കാട് റോബിന്‍സണ്‍ റോഡിലെ മിഷന്‍  കോളനി നിവാസി പി.എസ് രാമദാസിനെയാണ് വിജിലന്‍സ് പിടികൂടിയത്. കരിമ്പുഴ കുന്നക്കാട് എടപ്പലത്ത് വീട്ടില്‍ രാജന്റെ കൈവശമുള്ള  ഭൂമി സര്‍വ്വെ പ്രകാരം അളന്ന് തിട്ടപ്പെടുത്തി സബ് ഡിവിഷന്‍ തിരിച്ചു നല്‍കുന്നതിന് വേണ്ടിയാണ് 5000 രൂപ കൈകൂലി വാങ്ങിയത്. ഇതിനു മുന്‍പും രാജന്റെ കൈയ്യില്‍ നിന്നും ആയിരം രൂപ കൈകൂലി വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് രാജന്‍ പാലക്കാട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ നിരീക്ഷിച്ച്  വരികയായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ കരിമ്പുഴ ഒന്ന് വില്ലേജ് ഓഫിസിന് പരിസരത്ത് വച്ച് പണം നല്‍കണമെന്ന് രാജനെ രാമദാസ് അറിയിച്ചത് പ്രകാരം വിജിലന്‍സ് നല്‍കിയ ഫിനോഫ്ത്തലിന്‍ പൊടി പുരട്ടിയ പണമാണ് രാജന്‍ നല്‍കിയത്. അടുത്ത നിമിഷം തന്നെ വേഷം മാറിയെത്തിയ വിജിലന്‍സ്  ഉദ്യോഗസ്ഥര്‍ രാമദാസിനെ പിടികൂടുകയായിരുന്നു. ആയിരംരൂപയുടെ രണ്ട് നോട്ടുകളും 500 രൂപയുടെ ആറ് നോട്ടുകളുമാണ് നല്‍കിയത്.
വിജിലന്‍സ് ഡി.വൈ.എസ്.പി എം സുകുമാരന്റെ നേതൃത്വത്തിലാണ് സംഘമാണ് രാമദാസിന്റെ പിടികൂടിയത്. ഇയാള്‍ക്കെതിരേ ഇതിനു മുന്‍പ് നിരവധി പരാതികള്‍  ലഭിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു. ഡി.വൈ.എസ്.പി സുകുമാരനെ കൂടാതെ എം ശശിധരന്‍, പി വേണുഗോപാല്‍, ഡി ലാലു, ബി സുരേന്ദ്രന്‍, എന്‍ രാജീവ് കുമാര്‍, പി.വി നാരായണന്‍, ഷംസീര്‍ അലി, എ.ബി സന്തോഷ്, അനില്‍കുമാര്‍, രാജേഷ്, ശങ്കര്‍ സംഘത്തിലുണ്ടായിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago