റേഷന്‍ കടകള്‍ക്കു മുന്നില്‍ 31നു എല്‍.ഡി.എഫ് ധര്‍ണ
കണ്ണൂര്‍: റേഷന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കു സാവകാശം നല്‍കുക, യു.ഡി.എഫ് കാലത്ത് തയാറാക്കിയ മുന്‍ഗണനാ ലിസ്റ്റ് കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 31നു ജില്ലയില്‍ പ്രാദേശികമായുള്ള പ്രധാന കേന്ദ്രങ്ങളിലുള്ള റേഷന്‍ കടകള്‍ക്കു മുന്നില്‍ ധര്‍ണ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫിന്റെയും ഘടക കക്ഷികളുടെയും യോഗം തീരുമാനിച്ചു. സംസ്ഥാന ജനസംഖ്യയുടെ ഭൂരിപക്ഷത്തെയും റേഷന്‍ സമ്പ്രദായത്തില്‍ നിന്നു നിയമപരമായി ഒഴിവാക്കുന്നതാണു കേന്ദ്രനയമെന്നും യോഗം ചൂണ്ടിക്കാട്ടി.
പി ജയരാജന് അധ്യക്ഷനായി. കെ.പി സഹദേവന്, സി. പി മുരളി, സി രവീന്ദ്രന്, പനോളി ലക്ഷ്മണന്, കെ.സി ജേക്കബ്, ഇ.പി.ആര് വേശാല, വി.വി. കുഞ്ഞികൃഷ്ണന്, ഹമീദ് ഇരിണാവ്, സി.കെ നാരായണന്, സി.വി ശശീന്ദ്രന്, താജുദ്ദീന് മട്ടന്നൂര്‍, രാജന് ആമ്പിലോത്ത്, എം ഉണ്ണികൃഷ്ണന്, സിനജ് തയ്യില്‍, കെ സുരേശന്, കളരിയില്‍ ഷുക്കൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."