HOME
DETAILS
MAL
എ.ടി.എം തട്ടിപ്പ്; വീട്ടമ്മയുടെ 65,000 രൂപ നഷ്ടപ്പെട്ടു
backup
October 27 2016 | 21:10 PM
കുന്നുംകൈ: എ.ടി.എം തട്ടിപ്പില്‍ വീട്ടമ്മയുടെ 65,000 രൂപ കവര്‍ന്നു. കുന്നുംകൈ പാങ്കയത്തെ അഗസ്റ്റിന്റെ ഭാര്യ സോഫി അഗസ്റ്റിന്റെ അക്കൗണ്ടില്‍ നിന്നാണു പണം നഷ്ടടമായത്. കുന്നുംകൈ കനറാ ബാങ്കിന്റെ ശാഖയില്‍ നിന്നു സെപ്റ്റംബര്‍ 27, 28, 29 തിയതികളിലായാണു പണം നഷ്ടപ്പെട്ടത്. സോഫിയയുടെ മൊബൈലിലേക്കു ബാങ്ക് മാനേജരാണെന്നു പറഞ്ഞ് വിളിച്ചയാള്‍, കാലാവധി തീര്‍ന്നതിനാല്‍ എ.ടി.എം പാസ്വേഡ് റദ്ദാക്കപ്പെട്ടെന്നും പുതിയ പാസ് വേഡിനായി പഴയ നമ്പര്‍ തരണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സോഫിയ പാസ് വേഡ് നല്‍കുകയും ചെയ്തു. ബാങ്കിലെത്തിയപ്പോഴാണ് എ.ടി.എമ്മില്‍ നിന്നു പണം പിന്‍വലിച്ച കാര്യം സോഫിയ അറിയുന്നത്. ചിറ്റാരിക്കാല്‍ പൊലിസ് കേസെടുത്തു.
നിന്നു മത്സരിപ്പിക്കുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."