പക്ഷിപ്പനി: പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതം
തിരുവനന്തപുരം: കുട്ടനാട്ടിലെ തകഴിയിലും പരിസരപ്രദേശങ്ങളിലും താറാവുകളില്‍ കണ്ടെത്തിയ പക്ഷിപ്പനിബാധയ്‌ക്കെതിരേ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി വനം-മൃഗസംരക്ഷണ മന്ത്രി കെ.രാജു അറിയിച്ചു.
എച്ച് 5 എന്‍ 8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനിയാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. രോഗം വന്ന താറാവുകളെ കൊന്നൊടുക്കുകയല്ലാതെ മറ്റുവഴികളില്ല.
താറാവുകളെ കൊന്നൊടുക്കുന്നതിനായി തകഴിയും സമീപ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ആറ് ദ്രുതകര്‍മ്മസേനകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ പക്ഷിപ്പനിയില്‍ സംസ്ഥാനത്താകെ രണ്ട് ലക്ഷത്തിലേറെ താറാവുകളെ കൊന്നൊടുക്കിയിരുന്നു.
ഇത്തവണ ഇതുവരെ 1500ല്‍ താഴെ താറാവുകളെ മാത്രമാണ് കൊന്നൊടുക്കിയത്. രണ്ടുമാസത്തിന് മുകളില്‍ പ്രായമുള്ള കൊല്ലുന്ന താറാവിന് 200 രൂപ നിരക്കിലും താഴെ പ്രായമുള്ളവയ്ക്ക് 100 രൂപ നിരക്കിലും മുട്ടയ്ക്ക് അഞ്ച് രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പൊലിസുകാര്‍ക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."