HOME
DETAILS

സരിതയും ഉമ്മന്‍ചാണ്ടിയും 2012 ജൂലൈ ഒന്‍പതിന് സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നുവെന്ന് മൊഴി

  
backup
October 28, 2016 | 2:57 AM

%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81


കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന്‍ മല്ലേലില്‍ ശ്രീധരന്‍ നായരും സരിതയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ടെന്നിജോപ്പനും 2012 ജൂലൈ ഒന്‍പതിന് സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നുവെന്ന് രേഖകളിലുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്.പി വി. അജിത് മൊഴിനല്‍കി.
സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനില്‍ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ബി. രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെയാണ് അജിത് ഇക്കാര്യം വ്യക്തമാക്കിയത്. ടീംസോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ചെക്കിന് മറുപടിയായി അദ്ദേഹം 'ഡിയര്‍ ആര്‍.ബി നായര്‍' എന്നെഴുതി തിയതിവച്ച് ഒപ്പിട്ടു നല്‍കിയ കത്തിലെ ഒപ്പ് ഉമ്മന്‍ചാണ്ടിയുടേതാണ്. മല്ലേലില്‍ ശ്രീധരന്‍നായര്‍ക്കൊപ്പം സരിത വന്നു കണ്ടതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടിയില്‍നിന്ന് എസ്.ഐ.ടി തലവന്‍ എ. ഹേമചന്ദ്രനും ഡിവൈ.എസ്.പി പ്രസന്നന്‍നായരും മൊഴിയെടുത്തപ്പോള്‍ അദ്ദേഹം കൃത്യമായ തീയതി പറഞ്ഞിട്ടില്ലെന്നാണ് രേഖകളില്‍ കാണുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാവശ്യപ്പെട്ടുള്ള സുപ്രിംകോടതി ഉത്തരവ് 2014 ജനുവരി 20ന് വരുന്നതിനുമുന്‍പേ മല്ലേലില്‍ ശ്രീധരന്‍നായരുടെ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മല്ലേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയെടുക്കാന്‍ എ. ഹേമചന്ദ്രനും താനും പ്രസന്നന്‍ നായരും ചേര്‍ന്നാണ് തീരുമാനമെടുത്തത്.
കേസ് പുനഃപരിശോധനയ്‌ക്കെടുത്തത് താനും പ്രസന്നന്‍നായരും ചേര്‍ന്നാണ്. എന്നാല്‍ മല്ലേലില്‍ ശ്രീധരന്‍നായര്‍ പറഞ്ഞിട്ടാണ് രഹസ്യമൊഴിയെടുത്തതെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞതായി സഭാ രേഖകളില്‍ കാണുന്നുണ്ട്. സരിതയുടെ കത്ത് എസ്.ഐ.ടി ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ല. ജയിലില്‍ വച്ചാണ് സരിത കത്തെഴുതിയതെന്നാണ് കരുതുന്നത്. ഡി.ജി.പിയുടെ ഉത്തരവനുസരിച്ച് രൂപീകരിച്ച എസ്.ഐ.ടിയുടെ ഓഫിസര്‍ ഇന്‍ചാര്‍ജ് ആരെന്ന ചോദ്യത്തിന് അതിലംഗമായ ഓരോ ഡിവൈ.എസ്.പിമാരും എന്നായിരുന്നു അജിതിന്റെ മറുപടി. ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവ് എ.ഡി.ജി.പി പുറപ്പെടുവിച്ചിട്ടില്ലെന്നും അജിത് വ്യക്തമാക്കി. എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ ടീം സോളാര്‍ കമ്പനിയെ പ്രതിയാക്കിയിട്ടില്ലെന്ന് കമ്മിഷന്‍ അഭിഭാഷകന്‍ അഡ്വ.സി. ഹരികുമാറിന്റെ ചോദ്യത്തിന് അജിത് മറുപടി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago