ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച മൂന്നു പേര് പിടിയില്‍
തെന്മല: അന്‍പത് കിലോ ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച മൂന്നു പേരെ വനപാലകര്‍ പിടികൂടി.
കേസിലുള്‍പ്പെട്ട അഞ്ച് പേര് വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. തമിഴ്നാട് കര്‍ണാടക സ്വദേശിയായ മുരുകേശ് (27) ഇയാളുടെ സഹായികളായ ചെന്നൈ സ്വദേശികളായ മുഹമ്മദ് യൂസഫ്(30) അബൂബക്കര്‍ സിദ്ദീഖ് (34) എന്നിവരെയാണ് ആര്യങ്കാവ് റെയിഞ്ച് ഓഫിസര്‍ ജിയാസ് ജമാലുദ്ദീന്‍ സാഹസികമായി പിടികൂടിയത്.
ഇന്നലെ രാത്രിയില്‍ ആര്യങ്കാവിലെ സ്വാഭാവിക ചന്ദനമര കാടുകളില്‍ മരം മുറിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് വനപാലകര്‍ ഇവിടെ നിരീക്ഷണം ശക്തമാക്കിയിരുന്നു.ഇതിനിടെ കടമാന്‍പാറയില്‍ നിന്ന് സംശയിക്കുന്ന തരത്തില്‍ ഒരു ബൈക്ക് വരുന്നത് കണ്ട് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുര്‍ന്ന് കോട്ടവാസല്‍ അതിര്‍ത്തി
ചെക്ക്പോസ്റ്റില്‍ ഇയാളെ കാത്തിരുന്ന ചെന്നൈ സ്വദേശികളായ മുഹമ്മദ് യൂസുഫ്, അബൂബക്കറിനെയും വനപാലകര്‍ വാഹനത്തോടെ കസ്റ്റഡിയിലെടുത്തു.
തുര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവര്‍ ചന്ദനം കടത്താന്‍ എത്തിയവരാണെന്ന് സമ്മതിക്കുകയായിരുന്നു. ഇവരില്‍ നിന്ന് 1, 35,000 രൂപ പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ചുള്ള വാഹന വില്പനയുടെ മറവിലാണ് ചന്ദനം കടത്ത് നടത്തിയിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായിട്ടുള്ള ഒരു പെര്‍ഫ്യൂ കമ്പനിയും അന്വേഷണ സംഘത്തിന്റെ നീരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."