ജേക്കബ് തോമസിനെ അനുകൂലിച്ച് മുഖ്യമന്ത്രി; സിബിഐ നടപടി സ്വാഭാവികമല്ല
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
എങ്ങനെ വീഴ്ച സംഭവിച്ചു എന്നതില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ അനുകൂലിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തി. ജേക്കബ് തോമസ് തുടരുന്നതില്‍ എതിര്‍പ്പുള്ള അധികാര കേന്ദ്രങ്ങളാണ് വിവാദങ്ങള്‍ക്കു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസിനെതിരേയുള്ള സിബിഐ നടപടി ക്രമങ്ങള്‍ സ്വാഭാവികമാണെന്ന് കരുതുന്നില്ല. ജേക്കബ് തോമസ് അനധികൃതമായി എന്തെങ്കിലും ചെയ്തുവെന്നു തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിപി സെന്‍കുമാര്‍ അവധിയില്‍പോയത് അദ്ദേഹത്തെ ഏല്‍പ്പിച്ച കാര്യം ചെയ്യാത്തതിനാലാണെന്നും ശങ്കര്‍ റെഡ്ഢിക്കെതിരായ നടപടി അദ്ദേഹത്തിന്റെ മുന്‍കാല ചെയ്തികളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."