HOME
DETAILS
MAL
യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സ് സഞ്ചരിച്ച വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി
backup
October 28 2016 | 06:10 AM
ന്യൂയോര്‍ക്ക്: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും റിപ്പബ്ലിക്കന്‍ പാര്‍ടി നേതാവുമായ മൈക്ക് പെന്‍സ് സഞ്ചരിച്ച വിമാനം ലാന്‍ഡിങിനിടെ റെണ്‍വേയില്‍ നിന്നും തെന്നിമാറി. ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയ വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. പെന്‍സിന്റെ ക്യാപെയിനിങ് വിമാനമാണ് അപകടത്തില്‍ പെട്ടത്. പെന്‍സ് അടക്കം 37 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍കാലികമായി അടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."