സ്റ്റേഡിയം വിപുലീകരണത്തിന് നഗരസഭ സര്‍ക്കാറിനെ സമീപിക്കുന്നു
തിരൂര്‍: വാണിജ്യ സമുച്ചയവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കി രാജീവ്ഗാന്ധി സ്മാരക സ്റ്റേഡിയം നവീകരിക്കാന്‍ തിരൂര്‍ നഗരസഭ കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കെ.ഐ.ഐ.എഫ്.ബി) പദ്ധതിയിലുള്‍പ്പെടുത്തി സ്പോര്‍ട്സ് മന്ത്രാലയത്തിന് കീഴില്‍ സ്റ്റേഡിയം വിപുലീകരിക്കുന്നതിന് നടപടിയെടുക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
സ്റ്റേഡിയം വിപുലീകരണം പി.പി.പി മാതൃകയില്‍ അല്ലെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്ക് നഷ്ടമാക്കാന്‍ അനുവദിക്കില്ലെന്നും മറ്റു കാര്യങ്ങളില്‍ തീരുമാനം അംഗീകരിക്കുന്നതിനനുസരിച്ച് ചര്‍ച്ച ചെയ്യാമെന്നും നഗരസഭ ചെയര്മാന് പറഞ്ഞു. ചെയര്‍മാന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് തീരുമാനത്തെ അംഗീകരിക്കുന്നതായി പ്രതിപക്ഷം വ്യക്തമാക്കി. പി.പി.പി പദ്ധതിയെ മാത്രമാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്നും നേരത്തെ ഈ പദ്ധതിക്ക് ഇടതുപക്ഷം എതിരായിരുന്നുവെന്നും കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന് പറഞ്ഞു. സര്‍ക്കാറിന്റെ അടുത്ത ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്താന്‍ കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം വേണം.
അംഗീകാരം കിട്ടുന്ന മുറയ്ക്ക് കരാറുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്നും ഇപ്പോള്‍ അക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ചെയര്മാന് മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."