ഹിലരിയെ കുടുക്കിയത് സെനറ്ററെ കുറിച്ചുള്ള അന്വേഷണം
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ ഇ-മെയില്‍ വിവാദം പുറത്തായത് യു.എസ് സെനറ്റര്‍ 15 കാരിയുമായി നടത്തിയ ലൈംഗിക ചാറ്റിങ്ങിനെ തുടര്‍ന്ന്. സെനറ്റര്‍ മെസേജിങ് ആപ്ലിക്കേഷന്‍ വഴി നടത്തിയ ചാറ്റിങ് ബ്രിട്ടീഷ് ടാബ്ലോയിഡ് പത്രം ഡെയ്‌ലി മെയിലാണ് പുറത്തുവിട്ടത്. മുന്‍ പ്രതിനിധി സഭാംഗം അന്തോണി വെയ്‌നറാണ് 2011 ല്‍ 15 കാരിയുമായി ലൈംഗിക ചാറ്റിങ്ങ് നടത്തിയത്. വിവാദത്തെ തുടര്‍ന്ന് വെയ്‌നര്‍ രാജിവച്ചെങ്കിലും തുടര്‍ന്നുള്ള അന്വേഷണം ഹിലരിയുടെ സ്വകാര്യ ഇ-മെയില്‍ അക്കൗണ്ടിലേക്കെത്തിച്ചു.
വെയ്‌നറുടെ ചാറ്റിങ്ങിനെക്കുറിച്ച് എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ വെയ്‌നറുടെ ഭാര്യയും ക്ലിന്റന്റെ സഹായിയുമായ ഹുമ അബ്ദിന്റെ ഇ-മെയിലുകളും പരിശോധിച്ചു. മിനി ഹിലരിയെന്ന് അറിയപ്പെടുന്ന ഹുമയുടെ ഇന്‍ബോക്‌സിലാണ് അന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരിയുടെ സ്വകാര്യ സെര്‍വറിലെ ഇ-മെയിലുകള്‍ കണ്ടെത്തിയത്. വെയ്‌നറുടെ ഭാര്യ വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്നു. ചാറ്റിങ് വിവാദത്തെ തുടര്‍ന്ന് വെയ്‌നര്‍ 2011ല്‍ രാജിവയ്ക്കുകയും തുടര്‍ന്ന് ഭാര്യ ഇയാളില്‍ നിന്ന് വിവാഹമോചനം നേടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."