കരടു മുന്‍ഗണനാ പട്ടികയ്ക്ക് നല്‍കിയ അംഗീകാരം റദ്ദാക്കണം: റേഷന്‍ ഡീലേഴ്‌സ്
കോട്ടയം:അര്‍ഹരായവരെ ഉള്‍പ്പെടുത്താതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കരടു മുന്‍ഗണനാപട്ടികയ്ക്ക് അംഗീകാരം നല്‍കിയ നടപടി പ്രധാനമന്ത്രി റദ്ദാക്കണമെന്നു ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. അരവിന്ദാക്ഷന്‍. ഈ ലിസ്റ്റനുസരിച്ച് റേഷന്‍ കാര്‍ഡില്‍ സീല്‍ പതിക്കുന്നത്‌നിര്‍ത്തിവയ്ക്കണം.
ലിസ്റ്റിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ ലക്ഷക്കണക്കിനാളുകളുടെ പരാതി സ്വീകരിക്കുന്നതു പ്രഹസനമാണ്. ലിസ്റ്റ് റദ്ദാക്കുകയോ, അനര്‍ഹരെ നീക്കം ചെയ്യുകയോ ചെയ്യാതെ, അര്‍ഹരായ ഒരാളെപോലും ഉള്‍പ്പെടുത്താന്‍ കഴിയില്ല. അര്‍ഹരായ 1.54 കോടി ജനങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് അംഗീകാരം നല്‍കിക്കഴിഞ്ഞു. ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അഞ്ച് ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചു എങ്കിലും, അനര്‍ഹരായ ഒരാളെപോലും ഒഴിവാക്കാനുള്ള ഒരു പരാതിയും ഇതുവരേയും ലഭിച്ചിട്ടില്ല.
മുന്‍ഗണനാപട്ടിക കഴിഞ്ഞ 18 ന്‌കേന്ദ്രത്തിനു സമര്‍പ്പിച്ചു. ഒക്‌ടോബര്‍ 25 ന് കേന്ദ്രസര്‍ക്കാര്‍ ലിസ്റ്റ് അംഗീകരിച്ചു. ഈ പട്ടിക പ്രകാരമുള്ള അരി കേന്ദ്രം അനുവദിക്കുകയും ചെയ്തു. ഇതുപ്രകാരമാണ് താലൂക്ക് സപ്ലൈ ഓഫിസുകള്‍ കേന്ദ്രീകരിച്ച് റേഷന്‍ കാര്‍ഡുകളില്‍ ഇപ്പോള്‍ സീല്‍ പതിച്ചു നല്‍കുന്നത്.
മുന്‍ഗണനാപട്ടികയില്‍ ഇടം നേടിയില്ലെങ്കില്‍ കേന്ദ്ര സംസഥാന ആനൂകൂല്യങ്ങള്‍ നഷ്ടമാകും. ആരോഗ്യ ഇന്‍ഷുറന്‍സുകള്‍,വീട്, സ്ഥലം, സൗജന്യ പാചക വാതക വൈദ്യുതി കണക്ഷനുകള്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇവയെല്ലാം മുന്‍ഗണനാപട്ടികയിലുള്ളവര്‍ക്കു മാത്രമേ ലഭിക്കൂ എന്നതിനാലാണ് പരാതി പ്രവാഹത്തിനു കാരണം. അദ്ദേഹം പറഞ്ഞു.
അര്‍ഹരായവരുടെ ലിസ്റ്റ് അര മണിക്കൂറിനകം തയാറാക്കി നല്‍കാന്‍ റേഷന്‍ വ്യാപാരികള്‍ തയാറാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."