മതേതര രാഷ്ട്രീയത്തിന്റെ ഭാവി വിദ്യാര്‍ഥികളില്‍: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: പുത്തന്‍ സാഹചര്യത്തില്‍ മതേതര രാഷ്ട്രീയത്തിന്റെ ഭാവി വിദ്യാര്ഥികളിലാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കോളജ് യൂനിയന്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണം 'വിജയാരവം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരാഷ്ട്രീയവാദികളുടെ കൈയില്‍നിന്നു കാംപസുകളെ മോചിപ്പിക്കേണ്ടത് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി അനുമോദന പ്രഭാഷണം നടത്തി. മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.
എം.സി മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല, എന്‍.സി അബൂബക്കര്‍, പി.ജി അഹമ്മദ്, ഷമീര്‍ ഇടിയാട്ടില്‍, ടി.പി അഷ്റഫലി, പി.കെ ഫിറോസ്, അഡ്വ.ഫാത്തിമ തഹ്്ലിയ സംസാരിച്ചു. ഷരീഫ് വടക്കയില്‍, ഫൈസല്‍ ചെറുകുന്നോന്‍, ഹാഷിം ബമ്പ്രാണി, നിഷാദ് കെ.സലീം, കെ.കെ.എ അസീസ്, ജോഷി ബാലസുബ്രഹ്മണ്യന്, സല്മാന് ഹനീഫ്, മുഫീദ തസ്നി സംബന്ധിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സ്വാഗതവും ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."