HOME
DETAILS
MAL
സത്യഗ്രഹം നിര്‍ത്തിവച്ചു
backup
October 30 2016 | 04:10 AM
കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലിലെ കെട്ടിട സൗകര്യം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആര്.ടി.സി എംപ്ലോയീസ് അസോസിയേഷന് ജില്ലാ കമ്മിറ്റി നടത്തിവന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം നിര്‍ത്തിവച്ചു.
ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. ബസ് ടെര്‍മിനലിന്റെ കെട്ടിട സൗകര്യം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നതതല ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് സമരം നിര്‍ത്തിവച്ചത്.
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എം. ഭാസ്കരന്,കെ.എസ്.ആര്.ടി.സി എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ ജോജോ, യു. വിജയകൃഷ്ണന്,സി.എ പ്രമോദ്കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."