നവംബര്‍ ഒന്ന് കര്‍ഷകരുടെ ശവമടക്കുദിനമായി ആചരിക്കുമെന്ന് ദേശീയ കര്‍ഷക സംരക്ഷണസമിതി
പാലക്കാട്: കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് കര്‍ഷകരുടെ ശമടക്കദിനമായി ആചരിക്കുമെന്ന് ദേശീയ കര്‍ഷക സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍, കര്‍ഷക മുന്നേറ്റം ജോ സെക്രട്ടറി സജീഷ്, ജപ്തി വിരുദ്ധ സമിതി സെക്രട്ടറി എസ് മണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി അന്നേദിവസം രാവിലെ കോട്ടമൈതാനത്ത് നിന്ന് ജില്ലാ ഭരണകൂടത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
സംസ്ഥാനം മാറി മാറി പലമുന്നണികളും ഭരിച്ചിട്ടും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് മാത്രം പരിഹാരം കാണാന്‍ നടപടിയെടുക്കുന്നില്ല. കാര്‍ഷികമേഖലയോടൊപ്പം കര്‍ഷകരും വന്‍തകര്‍ച്ചയാണ് നേരിടുന്നതെന്നും ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക, കിടപ്പാടങ്ങളും കൃഷി ഭൂമിയും ജപ്തി ചെയ്യരുത്, നെല്ലിന്റെ താങ്ങ് വില 30 രൂപയായി വര്‍ധിപ്പിച്ച് പണം റൊക്കം നല്‍കുക, സപ്ലൈകോ നെല്ല് സംഭരണത്തിന്റെ കയറ്റൂകൂലി കര്‍ഷകരില്‍ നിന്ന് ഒഴിവാക്കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചു.
സമ്പൂര്‍ണ ഒ.ഡി.എഫ് പ്രഖ്യാപനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."